കൊല്ലം സ്വദേശികളുടെ മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിലെത്തിക്കും

അല്‍ അഹ്സ: കഴിഞ്ഞ വെള്ളിയാഴ്ച്ച ഖുറൈസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി  ഹാഷിം അബ്ദുൽ ഹക്കീം(30) ഉമയനെല്ലൂര്‍ സ്വദേശി സഹീര്‍ സലീം(30) എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. അല്‍ അഹ്സ കിങ് ഫഹദ് ആശുപത്രിയില്‍ നിന്ന് വ്യാഴാഴ്ച്ച രാവിലെ ദമ്മാമിലെത്തിച്ച്  രാത്രി ജെറ്റ് എയർവേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നാട്ടില്‍  ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ റിയാദില്‍ നിന്ന്  അല്‍ അഹ്സ കാണാനായി  യാത്ര തിരിച്ച നാല് പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം  ഖുറൈസ് റോഡില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ചു റോഡില്‍ നിന്ന് തെന്നി മാറി തെറിച്ചു വീണ വാഹനത്തിലുണ്ടായിരുന്ന ഹാഷിമും, സഹീറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തൃശൂര്‍ സ്വദേശി പോള്‍സന്‍, കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ അപകടനില തരണം ചെയ്തു. 

നിഷാദ് തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്കു പോയി. പോള്‍സന്‍ കാലിനു ശസ്ത്രക്രിയ കഴിഞ്ഞ് അല്‍ അഹ്സ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതും, സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തതുമാവാം അപകട കാരണമെന്നാണ് പോലിസ് നിഗമനം. നവോദയ സാംസ്കാരികവേദി കേന്ദ്ര  വൈസ് പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ, ഏരിയ പ്രസിഡൻറും സാമൂഹിക ക്ഷേമ കണ്‍വീനറുമായ ചന്ദ്രബാബു കടക്കല്‍ എന്നിവരാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കാന്‍ നേതൃത്വം നല്‍കിയത്.  സഹീറി​​െൻറ സഹോദരന്‍ സജീര്‍ സലിം മൃതദേഹത്തോടൊപ്പം നാട്ടിലേക്കു പോകുന്നുണ്ട്. 

ഹാഷിമിന്‍റെ ഭാര്യ: തസ്നി. മകൾ: ഫാത്തിമ (ഒരു വയസ്) സഹീറിന്‍റെ ഭാര്യ: റംസ. മകന്‍: ഫിനാൻ ‍(അഞ്ചു വയസ്)

Tags:    
News Summary - Deadbodies of Kollam Native Reach Tommoroow-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.