ഏ​രി​യ സ​മ്മേ​ള​നം കേ​ന്ദ്ര സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്ക​ണം -കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​മ്മേ​ള​നം

റി​യാ​ദ്: പ്ര​വാ​സി​ക​ൾ​ക്ക് ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ക്കു​ന്ന മ​ര​ണ​ത്തി​ലെ​ങ്കി​ലും ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ കൈ​ത്താ​ങ്ങാ​വ​ണ​മെ​ന്നും എ​മി​ഗ്രേ​ഷ​ൻ ഇ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​രി​ച്ചെ​ടു​ത്ത കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യി​ൽ​നി​ന്നും പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള തു​ക വ​ക​യി​രു​ത്താ​ൻ ത​യാ​റാ​വ​ണ​മെ​ന്നും കേ​ളി ക​ലാ​സം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. 11ാമ​ത്​ കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ, അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ ഒ​മ്പ​താ​മ​ത് സ​മ്മേ​ള​ന​മാ​ണ് ഒ.​എം. ഹം​സ ന​ഗ​റി​ൽ ന​ട​ന്ന​ത്.

സ​മ്മേ​ള​നം സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഹീം ശൂ​ര​നാ​ട് സം​സാ​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്​​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ അ​ടൂ​ർ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജ്യോ​തി​ലാ​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ലി​പി​ൻ പ​ശു​പ​തി വ​ര​വു​ചെ​ല​വ് ക​ണ​ക്കും ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, സു​രേ​ഷ് ക​ണ്ണ​പു​രം, രാ​ജ​ൻ പ​ള്ളി​ത്ത​ടം, ലി​പി​ൻ പ​ശു​പ​തി എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. പ്ര​വാ​സി പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ൾ പ്ര​വീ​ൺ, നൗ​ഫ​ൽ, ഷി​ബു ഇ​സ്മാ​ഈ​ൽ, വി​നേ​ഷ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. കെ.​പി.​എം. സാ​ദി​ഖ്, സ​തീ​ഷ്‌ കു​മാ​ർ, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ടി.​ജി. ജോ​സ​ഫ്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സെ​ബി​ൻ ഇ​ഖ്ബാ​ൽ, റ​ഫീ​ഖ് ചാ​ലി​യം, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, മ​ധു പ​ട്ടാ​മ്പി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഷ​ബി അ​ബ്ദു​ൽ​സ​ലാം (പ്ര​സി.), രാ​ജ​ൻ പ​ള്ളി​ത്ത​ടം (സെ​ക്ര.), ജ​യ​ൻ പെ​രു​നാ​ട് (ട്ര​ഷ.) എ​ന്നി​വ​രെ ഏ​രി​യ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം മ​ധു ബാ​ലു​ശ്ശേ​രി കേ​ന്ദ്ര സ​മ്മേ​ള​ന പ്ര​തി​നി​ധി പാ​ന​ലും രാ​മ​കൃ​ഷ്ണ​ൻ ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജ​യ​ൻ പെ​രു​നാ​ട്, പ്ര​വീ​ൺ, ഹ​രി​ദാ​സ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, റി​യാ​സ് റ​സാ​ഖ്, ഷു​ക്കൂ​ർ, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, രാ​ജ​ൻ പ​ള്ളി​ത്ത​ടം, ഷ​ബി അ​ബ്ദു​സ​ലാം, റ​ഷീ​ദ​ലി, വേ​ണു​ഗോ​പാ​ൽ, വി​നോ​ദ് കു​മാ​ർ, ശ്രീ​കു​മാ​ർ, ലി​പി​ൻ പ​ശു​പ​തി, ജ്യോ​തി​ലാ​ൽ, ജ​യ​ൻ അ​ടൂ​ർ, ഷെ​ഫീ​ഖ്, രാ​മ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ സ​മ​ദ്, അ​ജി​ത്കു​മാ​ർ, വി​നീ​ഷ്, ഡേ​വി​ഡ് രാ​ജ്, മു​സ്ത​ഫ, സു​മേ​ഷ്, മു​ഹ​മ്മ​ദ്കു​ട്ടി, സി​യാ​ദ്, ഗോ​പാ​ല​ൻ, നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ്‌​ക​മ്മി​റ്റി​ക​ൾ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​ബി അ​ബ്ദു​ൽ​സ​ലാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dead bodies of expatriates should be brought home freely - Keli Al Kharj Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.