ദമ്മാം: ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്ക ി. ഹയർ ബോർഡ് പ്രസിഡൻറ് ജോയിസി മുഖർജിയാണ് ഇതുമായി ബന്ധപ്പെട്ട ഇ മെയിൽ സന്ദേശം കഴിഞ്ഞ ദിവസം സുനിലിന് നൽകിയ ത്. സ്കൂൾ ഭരണ സമിതിയും, ഹയർ ബോർഡുമായി മാസങ്ങളായി നിലനിൽക്കുന്ന ശീതസമരത്തിെൻറ ഭാഗമാണ് ചെയർമാെൻറ കസേര തെറിപ്പിച്ചത്.സ്കൂളിെൻറ എ.സി അറ്റകുറ്റപ്പണിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട തീരുമാനമാണ് നടപടിക്ക് കാരണമായി പറയുന്നത്. കരാർ നൽകിയത് സ്കൂൾ ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് എന്നാണ് ആരോപണം.
ഇതുവരെ അറ്റകുറ്റപ്പണികൾക്ക് മാത്രമായി ഒരു കരാറാണ് നൽകിയിരുന്നത്. എന്നാൽ ടെക്നീഷ്യമാർ ആവശ്യപ്പെടുന്നത് പ്രകാരം സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് വലിയ തുകയാണ് ചെലവാക്കേണ്ടി വരാറുള്ളത്. ഇത് ഒഴിവാക്കുന്നതിനായി സ്പെയർ പാർട്സുകൾ ഉൾെപടെ ഒരു വർഷം എ.സി പ്രവർത്തന ക്ഷമമാമയി നിലനിർത്തുന്നതിനുള്ള കരാറാണ് ഇത്തവണ നൽകിയത്. കരാർ ൈകമാറുന്ന ഘട്ടത്തിൽ എ.സി പൂർണ പ്രവർത്തന സജ്ജമായിരിക്കണം എന്നായിരുന്നു കോൺട്രാകട്റുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് പ്രവർത്തക സമിതിയംഗങ്ങളുടെ വിയോജന കുറിപ്പും യോഗത്തിൽ രേഖപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ഹയർ ബോർഡിന് രേഖകൾ അയച്ചിരുന്നു. എന്നാൽ സ്കൂൾ തുറക്കുന്ന ദിവസമായിട്ടും ഹയർ ബോർഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കരാറിൽ ഒപ്പിടാൻ ഭരണസമിതി നിർബന്ധിതമാവുകയായിരുന്നു. ഇതോടെ ഹയർ ബോർഡ് അനുമതിയില്ലാതെ എങ്ങെന കരാറിൽ ഒപ്പിട്ടു എന്നതിന് വിശദീകരണം തേടുകയും ചെയർമാൻ വിശദമായ മറുപടി അയക്കുകയും ചെയ്തു. ഇതൊന്നും പരിഗണിക്കാതെയാണ് ചെയർമാനെ പുറത്താക്കിയ അറിയിപ്പ് ഹയർ ബോർഡ് അയച്ചിരിക്കുന്നത്. ഭരണ സമിതകളുടെ മേൽ കടുത്ത സമർദം ഏർപെടുത്തി ജനകീയ കമ്മിറ്റികളെ നിർവീര്യമാക്കാനുള്ള ശ്രമത്തിെൻറ ഭാഗം കൂടിയാണ് ചെയർമാെന പുറത്താക്കൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.