കോവിഡ്​ കാലത്തും സൗദി​യിൽ സാം​സ്‌​കാ​രി​ക പു​രോ​ഗ​തി

യാം​ബു: കോ​വി​ഡ് പ്ര​തി​സ​ന്ധി വി​വി​ധ മേ​ഖ​ല​യി​ലെ വി​കാ​സ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ങ്കി​ലും സൗ​ദി സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. 2020ൽ ​രാ​ജ്യ​ത്തി​‍െൻറ സാം​സ്കാ​രി​ക​രം​ഗ​ത്തെ വ​ള​ർ​ച്ച എ​ടു​ത്തു​കാ​ട്ടി​യാ​ണ് സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​ജ​യ​ക​ര​മാ​യ വ​ർ​ഷ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. 'സൗ​ദി അ​റേ​ബ്യ​യു​ടെ 2020ലെ ​സാം​സ്‌​കാ​രി​ക നേ​ട്ടം ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ'​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് മി​ക​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സാം​സ്‌​കാ​രി​ക​രം​ഗ​ത്ത് അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​​ട്ടെ​ങ്കി​ലും പ്ര​തി​സ​ന്ധി​യെ അ​വ​സ​ര​മാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​െ​ഞ്ഞ​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. സൗ​ദി ജ​ന​ത​ക്ക് രാ​ജ്യ​ത്തി​‍െൻറ സാം​സ്‌​കാ​രി​ക കാ​ഴ്‌​ച​പ്പാ​ടി​ൽ വ്യ​ക്ത​മാ​യ അ​വ​ബോ​ധ​മു​ണ്ടാ​യ​തു​കൊ​ണ്ട് ആ​സൂ​ത്ര​ണ​ത്തോ​ടെ മു​ന്നേ​റാ​ൻ ക​ഴി​ഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ അ​ട​ക്ക​മു​ള്ള പ്രോ​ട്ടോ​കോ​ൾ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സാം​സ്കാ​രി​ക പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും ആ​വ​ശ്യ​മാ​യ സം​ഭാ​വ​ന ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് സാ​ധി​ച്ച​താ​ണ് മി​ക​വി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തി​‍െൻറ സ​മ്പൂ​ർ​ണ വി​ക​സ​ന​പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030ലെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ഫ​ല​വ​ത്താ​യി മാ​റു​ന്ന​താ​യി മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. പു​തി​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടൊ​പ്പം ദേ​ശീ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ന്ത്രാ​ല​യ​ത്തി​നു ക​ഴി​ഞ്ഞു. വി​വി​ധ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​ൻ കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​ത​ന്നെ ക​ഴി​െ​ഞ്ഞ​ങ്കി​ലും ഡി​ജി​റ്റ​ൽ രം​ഗ​ത്തു​ള്ള കു​തി​ച്ചു​ചാ​ട്ട​ത്തി​ന് കോ​വി​ഡ്-19 മ​ഹാ​മാ​രി​ക്കാ​ലം ഹേ​തു​വാ​യി എ​ന്ന് മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

2020 അ​റ​ബി ക​ലി​ഗ്ര​ഫി വ​ർ​ഷ​മാ​യി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ആ​ച​രി​ച്ചി​രു​ന്നു. ഇ​തി​‍െൻറ ഭാ​ഗ​മാ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സ​മൂ​ഹ​ത്തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി ഈ ​വ​ർ​ഷ​വും അ​റ​ബി ക​ലി​ഗ്ര​ഫി വ​ർ​ഷ​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും പു​തി​യ അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും 'അ​ൽ ഖ​ത്ത​ത്'​ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​വ​ത്‌​ക​രി​ച്ച​തും നേ​ട്ട​മാ​യി എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ഫാ​ഷ​ൻ ഡി​സൈ​നി​ങ് മേ​ഖ​ല​യി​ലും സം​ഗീ​ത​രം​ഗ​ത്തും വേ​റി​ട്ട പ​രി​ഷ്കാ​ര​ങ്ങ​ളും പ്ര​ത്യേ​ക ക​മീ​ഷ​നു​മെ​ല്ലാം നി​ശ്ച​യി​ച്ച് മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​തും സൗ​ദി​യു​ടെ സാം​സ്‌​കാ​രി​ക​രം​ഗ​ത്തെ വ​മ്പി​ച്ച നേ​ട്ട​ങ്ങ​ളാ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.