ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ മാനേജ്മെൻറ് കമ്മിറ്റിയുമായും പ്രിന്‍സിപ്പലുമായും ഇന്ത്യന്‍ സ്‌കൂള്‍ പാരൻറ്‌സ്
ഫോറം കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കളുടെ വിവിധ ആശങ്കകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്‌കൂള്‍ പാരൻറ്‌സ് ഫോറം (ഇസ്പാഫ്) ഭാരവാഹികൾ സ്‌കൂള്‍ മാനേജ്മെൻറ് കമ്മിറ്റിയുമായും പ്രിന്‍സിപ്പലുമായും കൂടിക്കാഴ്ച നടത്തി.പുതിയ നിയമനങ്ങള്‍ നടന്നിട്ടും ഹിന്ദി ഉൾപ്പെടെയുള്ള ചില പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും കൃത്യമായ അധ്യാപകരില്ലാത്ത സാഹചര്യം ഇസ്പാഫ് പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഒന്നാം ടേം പരീക്ഷകള്‍ക്ക് മുമ്പായി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി റിവിഷന് സമയം അനുവദിക്കണമെന്നും, വേനല്‍ കണക്കിലെടുത്ത് കാമ്പസുകളിലും ബസുകളിലും എയര്‍ കണ്ടീഷണറുകള്‍ കാര്യക്ഷമമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രവേശന പ്രതിസന്ധി മറികടക്കാൻ കൂടുതൽ കുട്ടികളെ ഉള്‍ക്കൊള്ളുംവിധം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ ‘ഡബിള്‍ ഷിഫ്റ്റ്’ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ഫോറം നിർദേശിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് വൈകിയുള്ള ഫീസും റീ-അഡ്മിഷന്‍ ഫീസും ഒഴിവാക്കണമെന്നും, ശമ്പളം ലഭിക്കുന്ന സാഹചര്യം പരിഗണിച്ച് എല്ലാ മാസവും ആദ്യ വാരം വരെ പിഴയില്ലാതെ ഫീസടക്കാൻ സമയം നൽകണമെന്നും ആവശ്യപ്പെട്ടു. പാഠപുസ്തക ലഭ്യതക്കുറവ് പരിഹരിക്കാനും, സ്‌കൂളില്‍ നിന്നുള്ള വിവരങ്ങൾ ചോരുന്നത് തടയാൻ കര്‍ശനമായ ഡാറ്റാ പ്രൈവസി പോളിസികള്‍ നടപ്പാക്കാനും ഇസ്പാഫ് ആവശ്യപ്പെട്ടു. പുതിയ അഡ്മിഷനുകളുടെ കാര്യത്തില്‍ സ്‌കൂള്‍ നിലവില്‍ പരമാവധി ശേഷിയിലാണെങ്കിലും, ഒഴിവുകള്‍ വരുന്ന മുറക്ക് പ്രവേശനം നല്‍കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ ഉന്നയിച്ച മറ്റ് വിഷയങ്ങളിലും അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്മെൻറും പ്രിന്‍സിപ്പലും ഉറപ്പുനല്‍കിയതായി ഇസ്പാഫ് ഭാരവാഹികള്‍ വ്യക്തമാക്കി. ജൂണ്‍ 19 ന് നടക്കുന്ന ‘ഇസ്പാഫ് പാരൻറ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങിലേക്ക് സ്‌കൂള്‍ അധികൃതരെ അവർ ക്ഷണിക്കുകയും ചെയ്തു. ഇസ്പാഫ് പ്രസിഡൻറ് എൻജി. മുഹമ്മദ് ബൈജു, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസല്‍, അഡ്വൈസര്‍ സലാഹ് കാരാടന്‍, വൈസ് പ്രസിഡൻറ് എൻജി. പി.കെ. റിയാസ്, സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, മാനേജ്മെൻറ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം, കമ്മിറ്റി അംഗങ്ങളായ ഡോ. മുഹമ്മദ് ആസിഫ് ഖാന്‍, ഡോ. സബ്ന കോട്ട എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.