കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ റി​യാ​ദി​ലെ കേ​ളി ആ​ദ​രി​ച്ച​പ്പോ​ൾ

കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് മ​ഹാ​മാ​രി​െ​ക്ക​തി​രെ പോ​രാ​ടു​ന്ന റി​യാ​ദി​ലെ മ​ല​യാ​ളി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ആ​ദ​രി​ച്ചു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി​യ കേ​ളി​യു​ടെ 20ാം വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് കേ​ളി പ്ര​വ​ർ​ത്ത​നം മു​ഖ്യ​മാ​യും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലാ​യി​രു​ന്നെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ഷ​മ​ത അ​നു​ഭ​വി​ച്ച നി​ര​വ​ധി മ​ല​യാ​ളി​ക​ളെ​യും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യും സ​ഹാ​യി​ക്കാ​ൻ ഹെ​ൽ​പ്‌ ഡെ​സ്‌​ക് മു​ഖേ​ന സാ​ധി​ച്ചു.

റി​യാ​ദി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യും അ​ത് അ​വ​ര​വ​രു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ 62 പേ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പി​നാ​ഥ് വേ​ങ്ങ​ര, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ, സു​രേ​ഷ് ക​ണ്ണ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.