റിയാദ്: രോഗമുക്തി നേടിയവരുടെ എണ്ണം സൗദി അറേബ്യയ്ക്ക് ആശ്വാസം പകരുന്നു. വെള്ളിയാഴ്ചയോടെ രോഗമുക്തി നേട ിയവരുടെ എണ്ണം ആയിരം കടന്നു. രോഗം ബാധിച്ച 7142 പേരിൽ 1049 പേരാണ് സുഖം പ്രാപിച്ചത്. 59 പേർക്കാണ് പുതുതായി രോഗമുക്തിയു ണ്ടായത്.
കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുക തന്നെയാണ്. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയ ാഴ്ചയും മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 87 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണവും ഇ ന്ന് വളരെ ഉയർന്നു. 762 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതി യ കേസുകൾ രജിസ്റ്റർ ചെയ്തത്, 325. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 7142 ആയി. ജിദ്ദയിൽ രണ്ടും മക്കയിലും തബൂക്കിലും ഒാരോരുത്തരുമാണ് മരിച്ചത്. 113 രോഗികളുള്ള തബൂക്കിൽ ആദ്യമായാണ് മരണം. 6006 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 74 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗബാധിതരിൽ നല്ലൊരു പങ്ക് ഗാർഹിക ജോലിക്കാരാണെന്നും അവരിൽ ചിലർ ജനം തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ പോവുകയും സാമൂഹിക സമ്പർക്കത്തിലൂടെ വൈറസ് വാഹകരായി മാറുകയും ചെയ്തതാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ രോഗികൾ (പ്രദേശം തിരിച്ചുള്ള കണക്ക്): മക്ക (325), മദീന (197), ജിദ്ദ (142), റിയാദ് (24), ഹുഫൂഫ് (35), ദമ്മാം (18), ജുബൈൽ (നാല്), ത്വാഇഫ് (മൂന്ന്), അൽമുവഇയ (രണ്ട്), ബീഷ (രണ്ട്), അൽഖോബാർ (രണ്ട്), മൈസാൻ, യാംബു, ജിസാൻ, റാസ് തനൂറ, അൽമുസൈലിഫ്, ഖമീസ് മുശൈത്ത്, നജറാൻ, ഖുൻഫുദ (എല്ലായിടങ്ങളിലും ഒാരോന്ന് വീതം).
മരിച്ചവരുടെ പ്രദേശം തിരിച്ച കണക്ക്:
മക്ക (25), മദീന (32), ജിദ്ദ (15), റിയാദ് (4), ഹുഫൂഫ് (3), ഖത്വീഫ്, ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ, തബൂക്ക് (എല്ലായിടത്തും ഒാരോന്ന് വീതം).
റിയാദിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1700 ആയി. മക്കയിൽ 1584ഉം മദീനയിൽ 1226ഉം ജിദ്ദയിൽ 1132ഉം ദമ്മാമിൽ 399ഉം ഹുഫൂ-ഫിൽ 203ഉം ഖത്വീഫിൽ 198ഉം തബൂക്കിൽ 113ഉം ത്വാഇഫിൽ 87ഉം ദഹ്റാനിൽ 51ഉം അൽഖോബാറിൽ 47ഉം ഖമീസ് മുശൈത്തിൽ 45ഉം ബുറൈദയിൽ 41ഉം യാംബുവിൽ 29ഉം നജ്റാനിൽ 27ഉം അബഹയിൽ 25ഉം ജീസാനിൽ 21ഉം അൽബാഹയിൽ 18ഉം ബീഷയിലും ജുബൈലിലും 19ഉം അൽബാഹയിൽ 18ഉം അറാറിലും ഖുലൈസിലും 16 വീതവും ഖഫ്ജിയിൽ 15ഉം എന്നിങ്ങനെയാണ് ആകെ രോബാധിതരുടെ പ്രദേശം തിരിച്ച കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.