ജിദ്ദ: ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കാൻ ആഗോ ളതലത്തിൽ എട്ട് ശതകോടി ഡോളർ കണ്ടെത്തേണ്ടിവരുമെന്ന് സൗദി അറേബ്യ. ഇതിലേക്കായി എല്ല ാ രാജ്യങ്ങളും സർക്കാരിതര സംഘടനകളും ചാരിറ്റി ഫൗണ്ടേഷനുകളും സ്വകാര്യമേഖല കമ്പനി കളുമെല്ലാം തങ്ങളുടേതായ സംഭാവനകൾ അർപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. റിയാദിൽ സൗദി മന്ത്രിസഭ സമിതിയുടെ ഓൺലൈൻ കോൺഫറൻസ് സെഷനിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ആഗോള തലത്തിൽ നടക്കുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും സൗദി അറേബ്യ രാജ്യത്തിെൻറ വിഹിതമായി 500 ശതകോടി ഡോളർ സംഭാവന ചെയ്തതിനെ സൗദി മന്ത്രിസഭ ഒന്നടങ്കം പ്രശംസിച്ചുവെന്ന് സെഷനുശേഷം സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആക്ടിങ് മാധ്യമ മന്ത്രി മജീദ് അൽഖസബി പറഞ്ഞു. പുതിയ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ വാങ്ങാനും ചികിത്സരീതിയും വാക്സിനുകളും വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഇത് നിരീക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വേണ്ടിയാണ് വിവിധയിനങ്ങളിലായി സൗദി അറേബ്യ വിഹിതം നൽകിയത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ഏറ്റവും പുതിയ സംഭവവികാസങ്ങളും സൗദിയിൽ രജിസ്റ്റർ ചെയ്ത കേസുകളും അവലോകനം ചെയ്ത ശേഷം സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അൽഖസബി ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിനും രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുന്നതിനും നൽകുന്ന അതീവ ശ്രദ്ധക്കും മാർഗനിർദേശങ്ങൾക്കും എല്ലാ മേഖലകൾക്കുമുള്ള പിന്തുണക്കും സൽമാൻ രാജാവിനെയും കിരീടാവകാശിയെയും മന്ത്രിസഭ അഭിനന്ദിച്ചു. സ്വകാര്യമേഖലയുടെ കുടിശ്ശിക അടക്കുന്നതിനായി 50 ശതകോടി ഡോളർ വകയിരുത്തൽ, വാണിജ്യ, വ്യാവസായിക, കാർഷിക മേഖലകളിൽ വൈദ്യുതി ബില്ലുകൾക്ക് 30 ശതമാനം ഇളവ് അനുവദിക്കൽ, യാത്രാഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികളുടെ മിനിമം ശമ്പളം നൽകൽ, മരുന്നുകളും അധിക കിടക്കകളും ലഭ്യമാക്കുന്നതിനും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ആരോഗ്യമേഖലക്ക് 47 ശതകോടി റിയാൽ അധികമായി അനുവദിക്കൽ തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭ പാസാക്കി. മന്ത്രിസഭ സമിതി യോഗത്തിൽ റമദാൻ മാസത്തെ സ്വാഗതം ചെയ്ത സൽമാൻ രാജാവ് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അറിയിക്കുകയും സ്തുതിക്കുകയും ചെയ്തു. കരുണയുടെയും ക്ഷമയുടെയും നരകത്തിൽ നിന്നുള്ള മോചനത്തിെൻറയും മാസമായി രാജാവ് റമദാനെ വിശേഷിപ്പിച്ചു. പുണ്യമാസത്തിൽ ഉപവാസം, പ്രാർഥന, സൽപ്രവൃത്തികൾ എന്നിവയിൽ വ്യാപൃതരാവാൻ രാജാവ് മുസ്ലിം സഹോദരങ്ങളെ ഉണർത്തി. കോവിഡ് പടർന്നുപിടിച്ചതിലൂടെ ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് ഉണ്ടായിരിക്കുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം ദൈവത്തോട് പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.