സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്രി​ത അ​വ​ധി

റി​യാ​ദ്: സൗ​ദി സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 15 ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​േ​ൻ​റ​താ​ണ് തീ​രു​മാ​നം. ഇ​തോ​ടെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ധാ​ന ഓ​ഫി​സു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ പാ​ടി​ല്ല. പ​ക​രം വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യ​ണം. ബ്രാ​ഞ്ച്​ ഓ​ഫി​സു​ക​ളി​ലും ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ഹാ​ജ​രാ​കു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​​ക്ക​ണം. അ​നി​വാ​ര്യ​മാ​യും പ്ര​വ​ര്‍ത്തി​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ എ​ണ്ണം ജീ​വ​ന​ക്കാ​രെ​വെ​ച്ച് പ്ര​വ​ര്‍ത്തി​പ്പി​ക്ക​ണം.


അ​താ​യ​ത്, ഒ​രു സ്ഥാ​പ​ന​ത്തി​ലെ മൊ​ത്തം ജീ​വ​ന​ക്കാ​രി​ൽ 60 ശ​ത​മാ​ന​വും ഒാ​ഫി​സി​ലെ​ത്ത​രു​ത്. ഇ​വ​രെ താ​മ​സ​സ്ഥ​ല​ത്ത്​ ഇ​രു​ത്തി ജോ​ലി ചെ​യ്യി​പ്പി​ക്ക​ണം. വെ​ള്ളം, ആ​ശ​യ​വി​നി​മ​യം‍, വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ് തീ​രു​മാ​നം.

Tags:    
News Summary - covid-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.