ഷോ​പ്പി​ങ്​ മാ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ കോ​വി​ഡ് രോ​ഗി അ​റ​സ്​​റ്റി​ൽ

ജു​ബൈ​ൽ: കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഷോ​പ്പി​ങ്​ മാ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ രോ​ഗി അ​റ​സ്​​റ്റി​ൽ. ഹാ​ഇ​ലി​ലെ ഒ​രു മാ​ളി​ൽ ഇ​യാ​ൾ ന​ട​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ വി​ഡി​യോ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യും വി​ഡി​യോ ഷൂ​ട്ട് ചെ​യ്​​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​യാ​ളും അ​റ​സ്​​റ്റി​ലാ​യ​താ​യി ഹാ​ഇ​ൽ പൊ​ലീ​സ് വ​ക്താ​വ് താ​രി​ഖ് അ​ൽ​നാ​സ​ർ പ്ര​സ്​​താ​വി​ച്ചു. പ്രാ​ഥ​മി​ക നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം അ​വ​രെ പി​ന്നീ​ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

കോ​വി​ഡ് ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും പു​റ​മേ, മെ​ഡി​ക്ക​ൽ ഐ​സൊ​ലേ​ഷ​നും ഇ​ൻ​സ്​​റ്റി​റ്റ ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ രോ​ഗ​ബാ​ധി​ത​ൻ ലം​ഘി​ച്ച​താ​യി അ​ൽ​നാ​സ​ർ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ളു​ക​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം റി​യാ​ൽ പി​ഴ​യോ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ഉ​ൾ​പ്പെ​ടു​ന്നു. ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ പി​ഴ ഇ​ര​ട്ടി​യാ​കും. നി​യ​മ​ലം​ഘ​ക​ൻ പ്ര​വാ​സി​യാ​ണെ​ങ്കി​ൽ നാ​ടു​ക​ട​ത്തും. ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം രാ​ജ്യ​ത്തേ​ക്ക് വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നും സ്ഥി​ര​മാ​യി വി​ല​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.