ദമ്മാം: പ്രവാസികൾ ഏറിയപങ്കിനും പ്രിയങ്കരമായ കാൽപന്തുകളിയുടെ ആരവങ്ങൾ ദമ്മാമിലെ ൈമതാനങ്ങളിൽ വീണ്ടും ഉയരുന്നു. എട്ടുമാസത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് വീണ്ടും കളിക്കളം സജീവമാകുന്നത്്. ഏതെങ്കിലും പ്രത്യേക സമയമോ കാലമോ ഇല്ലാതെ എക്കാലത്തും ഒരുപോലെ ആവേശം നിറക്കുന്നവരാണ് ദമ്മാമിലെ കാൽപന്തുകളിക്കാർ.
ദമ്മാമിൽ ഫുട്ബാൾ അസോസിയേഷന് കീഴിൽ 23 ക്ലബുകൾ പ്രവർത്തിക്കുന്നു. കളിക്കാരും സംഘാടകരും സ്പോൺസർമാരും അഭ്യുദയകാംക്ഷികളുമൊക്കെയായി 200ലധികം ആളുകളാണ് ഒാരോ ക്ലബിലുമുള്ളത്. ചില ക്ലബുകളിൽ കളിക്കാർ മാത്രം 70ലധികമുണ്ട്. പ്രവാസത്തിെൻറ സംഘർഷങ്ങളെയും പ്രയാസങ്ങളെയും മറക്കാനുള്ളതാണ് ഇൗ സംഘങ്ങൾക്ക് കാൽപന്തുകളി. നാട്ടിൽനിന്ന് കടൽ കടക്കുേമ്പാൾ ഒപ്പം കൊണ്ടുവന്ന കളിയിലെ വീറും വാശിയും പതിറ്റാണ്ടുകൾ നീളുന്ന പ്രവാസത്തിലും ൈകവിടാതെ സൂക്ഷിക്കുകയാണ് ഇക്കൂട്ടർ. പലപ്പോഴും വൈകീട്ട് ഏഴ് മുതൽ തുടങ്ങുന്ന പരിശീലനം രാത്രി വൈകുവോളം നീളും.
ചില ടൂർണമെൻറുകൾക്ക് കളമൊരുക്കുന്നതിനിടയിലാണ് കോവിഡ് പ്രതീക്ഷകൾ അട്ടിമറിച്ചത്. കളിക്കളങ്ങളിലെത്താതെ പിടിച്ചുനിന്നവർ കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും എത്തിത്തുടങ്ങി. രണ്ട് പ്രധാന ടൂർണമെൻറുകൾക്കും തുടക്കമായി. കോവിഡ് നിയമങ്ങൾ പാലിച്ചാണ് കളിയിടങ്ങളിൽ എത്തുന്നതെന്ന് ഇവർ സാക്ഷ്യെപ്പടുത്തുന്നു.
കളിക്കളം സജീവമായതോടെ ജീവവായു തിരിച്ചുകിട്ടയതുപോലെയാെണന്ന് ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ പറഞ്ഞു. ഒന്നര പതിറ്റാണ്ടിന് മുമ്പാണ് ദമ്മാം ഫുട്ബാൾ അസോസിയേഷൻ എന്ന സംഘടനയുെട കീഴിൽ കളിക്കാരെ ഏകോപിപ്പിച്ചത്. കാൽപന്തുകളിക്കാർക്ക് സഹായകമായ നിരവധി പ്രവർത്തനം നടത്താൻ ഇവർക്ക് കഴിഞ്ഞു. ജിദ്ദയിൽ കളിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച ദമ്മാമിലെ മൂന്ന് കളിക്കാർക്കു വേണ്ടി 45 ദിവസംകൊണ്ട് സംഘടന സ്വരൂപിച്ച് നൽകിയത് 37 ലക്ഷം രൂപയാണ്. കൂടാതെ ഇവരുടെ നഷ്ടപരിഹാര തുക കിട്ടുന്നതുവരെ കേസിെൻറ പിറകേ പാഞ്ഞതും ഇൗ ഫുട്ബാൾ സുഹൃത്തുക്കൾതെന്നയാണ്.
വീറും വാശിയും പ്രകടമാകുന്ന ഇൗ ഗോദ നിരവധി കുടുംബങ്ങൾക്ക് അത്താണിയാവുന്നുമുണ്ട്. മികച്ച കളിക്കാരെ വിസയും ജോലിയും നൽകി സംരക്ഷിക്കാൻ ക്ലബുകൾ മത്സരിക്കാറുണ്ട്. സന്തോഷ് ട്രോഫി, ക്ലബ് മത്സരങ്ങളിലെ താരങ്ങൾ, യൂനിവേഴ്സിറ്റി താരങ്ങൾ വരെ ദമ്മാമിലെ ഫുട്ബാൾ കൂട്ടത്തിലുണ്ട്. ജിദ്ദയിലെ ഫുട്ബാൾ കൂട്ടായ്മക്ക് 35 വർഷത്തിലേറെ പഴക്കമുണ്ട്. റിയാദിലും സമാനമായ കൂട്ടായ്മയുണ്ട്. ഇവ മൂന്നും സംഗമിക്കുന്ന സിപ്കോയും നിലവിലുണ്ട്. ദമ്മാമിൽ വീണ്ടും കളിക്കളങ്ങൾ സജീവമാകുേമ്പാൾ കോവിഡ് ഭീതിയൊഴിഞ്ഞ ദിനങ്ങൾ തിരിച്ചുവരുന്നതിെൻറ ആഹ്ലാദത്തിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.