കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ജുബൈലിൽ മരിച്ചു 

ജുബൈൽ(സൗദി): കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ജുബൈലിൽ മരിച്ചു. ഓച്ചിറ കൃഷ്ണപുരം തട്ടക്കാട്ടു തെക്കേതിൽ ബാബു തമ്പി (48) ആണ് മരിച്ചത്. ജുബൈല്‍  മുവാസാത്ത് ആശുപത്രിയില്‍ ബുധനാഴ്​ച രാവിലെയാണ് മരണം. രണ്ടാഴ്​ച മുമ്പാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

പരിശോധനാ ഫലം  പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നില ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിൽ വ​െൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 10 വര്‍ഷമായി ജുബൈലിലുള്ള  ബാബു തമ്പി ഇന്ത്യൻ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഇദ്ദേഹത്തി​​െൻറ കൂടെയുള്ള ഏഴു പേർ  കൊവിഡ് ടെസ്​റ്റിന് വിധേയമായിട്ടുണ്ട്. ഇവരുടെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. നടപടികൾ പൂർത്തീകരിക്കുന്നതിന് സാമൂഹിക പ്രവർത്തകരായ സലിം ആലപ്പുഴ, ബൈജു  അഞ്ചൽ എന്നിവർ രംഗത്തുണ്ട്. ഭാര്യ: സുനിത. മക്കൾ: വൈശാഖ്, അഖിൽ, ശ്രീരാഗ്.

Tags:    
News Summary - covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.