പത്തനംതിട്ട സ്വദേശി മരിച്ചത്‌ കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം

ജിദ്ദ: കഴിഞ്ഞ ഞായറാഴ്ച ജിദ്ദയിൽ മരിച്ച പത്തനംതിട്ട സ്വദേശിയുടെ മരണം കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. നാരങ്ങാനം സ്വദേശി തട്ടപ്ലാക്കൽ ഷംസുദ്ദീൻ (54) ആണ് മരിച്ചത്. 10 വർഷമായി നജ്‌റാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടിൽ  പോവുന്നതിനായി ജിദ്ദയിലെത്തിയതായിരുന്നു.

പിതാവ്: ഹനീഫ മൗലവി. മാതാവ്: ആമിന ബീവി. ഭാര്യ: ബീന. മകൻ: ഷംനാദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ജീവകാരുണ്യ പ്രവർത്തകൻ അലി തേക്കുതോടും പത്തനംതിട്ട ജില്ലാ സംഗമം പ്രവർത്തകരും രംഗത്തുണ്ട്.

Tags:    
News Summary - covid death update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.