കോവിഡ്​: ഗൂഡല്ലൂർ സ്വദേശി അൽഅഹ്​സയിൽ മരിച്ചു

അൽഅഹ്​സ(സൗദി): 33 വർഷത്തോളമായി അൽഅഹ്​സയിൽ ജോലി ചെയ്യുന്ന തമിഴ്​നാട്​ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശി ബാവ എന്നറിയപെടുന്ന മുഹമ്മദ് നിര്യാതനായി. അൽഅഹ്​സ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്​ ഒരാഴ്ചയായി ഇദ്ദേഹം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായ മുഹമ്മദ് 20 വർഷത്തോളമായി മേലെ ഗൂഡല്ലൂരിൽ ഒ.വി.എച്ച്​ റോഡിലെ വല്ലപ്പുഴ വീട്ടിലാണ് താമസം. ഇദ്ദേഹത്തിന്​ 10 സഹോദരങ്ങളുണ്ട്. ഇളയ സഹോദരൻ നിസാമുദ്ദീൻ അൽഅഹ്​സയിൽ ജോലി ചെയ്യുന്നു. പിതാവ്​: ഹംസ. ഉമ്മ: ഫാത്വിമ. ഭാര്യ: നബീസ. മകൾ: ഫത്വിമത്തു നദ. മരണാന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ അൽഅഹ്​സ കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്‌റഫ് ഗസൽ, അലി മാസ്​റ്റർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.  

Tags:    
News Summary - covid death at gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.