കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ​ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ നജീബ് (50) ആണ് ചൊവ്വാഴ്​ച പുലർച്ചെ റിയാദിലെ  ആശുപത്രിയിൽ​ മരിച്ചത്​. നാലുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരികൊട്ടിൽ  കോയയുടെയും മൈമൂനത്തി​​​െൻറയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജഹാന ഷെറിൻ, ജസീം, ജാഹിസ്. സഹോദരങ്ങൾ: ഹമീദ് (റിയാദ്), നസീമ, റജീന. മൃതദേഹം  റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട്, വെൽഫെയർ വിങ്​ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ,  മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

Full View
Tags:    
News Summary - covid 19 saudi arabia death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.