സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ജി-20 വിർച്വൽ ഉച്ചകോടി നാളെ

റിയാദ്: കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20യിലെ അംഗ ര ാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി സൗദി ഭരണാധികാരി സൽമാൻ രാജാവിൻെറ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേരും. വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ ശക്തമായ നടപടികളെ കുറിച്ച് ആലോചിക്കാനാണ് യോഗം വിർച്വൽ പ്ലാറ്റ്ഫോമിൽ ചേരുന്നത്.

ജോർദാൻ, സ്പെയിൻ, സിംഗപുർ, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡൻറും ഒാൺലൈൻ യോഗത്തിൽ പങ്കെടുക്കും. സൗദി അറേബ്യയുടെ മുൻകൈയ്യിൽ വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലായിരുന്നു ജി20 വിർച്വൽ ഉച്ചകോടി ചേരാൻ തീരുമാനമെടുത്തത്. ഇൗ യോഗം സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ഉദ്ഘാടനം ചെയ്തു.

ലോക ജനതക്കും ബിസിനസ് മേഖലക്കും പിന്തുണ നൽകുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെയും ലോക ഓഹരി വിപണികളുടെയും സ്ഥിരത കാത്തുസൂക്ഷിക്കുന്നതിനും വിശ്വാസം വീണ്ടെടുക്കുന്നതിനും അഗാധവും ദീർഘകാലം നിലനിൽക്കുന്നതുമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സംഭവിക്കാതെ നോക്കുന്നതിനും പരസ്പര യോജിപ്പോടെ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ഇക്കാര്യത്തിൽ സംയുക്ത ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - covid 19 g20 soudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.