അബൂദബി: മുന്‍ തൊഴിലാളിക്ക് വേതന കുടിശ്ശികയിനത്തില്‍ 2,28,666 ദിര്‍ഹം നല്കാന് സ്ഥാപനത്തിന് നിര്‍ദേശം നല്കി അബൂദബി തൊഴില്‍ കോടതി. 23 മാസത്തെ ശമ്പളമാണ് സ്ഥാപനം മുന്‍ തൊഴിലാളിക്ക് നല്കാനുണ്ടായിരുന്നത്.
മന്ത്രാലയത്തിന് കീഴിലുള്ള തൊഴില്‍ തര്‍ക്ക പരിഹാര സമിതിയിലാണ് തൊഴിലാളി ആദ്യമായി ഈ വിഷയം ഉന്നയിച്ചത്. വേതന കുടിശ്ശിക കൈമാറാന്‍ സ്ഥാപനത്തിന് നിര്‍ദേശം നല്‍കണമെന്ന തൊഴിലാളിയുടെ വാദം പരിശോധിച്ച കോടതി ഒടുവില്‍ കമ്പനിയോട് ഈ തുക കൈമാറാന്‍ ഉത്തരവിടുകയാണുണ്ടായത്. തൊഴിലാളിക്ക് വേതനം കൈമാറിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കമ്പനിക്കായില്ല. മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങൾക്ക് അനുസൃതമായി തൊഴിലാളികളുടെ ശമ്പളം യഥാസമയം നല്‍കണമെന്നും കോടതി ഓര്‍മപ്പെടുത്തി.
തൊഴില്‍ കരാറില്‍ ഇരുകൂട്ടരും മറ്റേതെങ്കിലും കറന്‍സി അടിസ്ഥാനത്തില്‍ വേതനം നിശ്ചയിച്ചിട്ടില്ലെങ്കില്‍ യു.എ.ഇ ദിര്‍ഹമായിട്ടാണ് ശമ്പളം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.