റിയാദ്: സൗദിയിൽ അഴിമതി, കൈക്കൂലി, അധികാര ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട 138 പേരെ അറസ്റ്റ് ചെയ്തു. ആഗസ്റ്റിൽ അഴിമതി വിരുദ്ധ കമീഷൻ (സുസ്ഹ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടയിലാണ് ഇത്രയും ആളുകൾ പിടിയിലായത്. ആഗസ്റ്റിൽ കമീഷൻ 1,851 പരിശോധന പര്യടനങ്ങൾ നടത്തി.
416 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകയും 138 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരിൽ ചിലരെ ജാമ്യത്തിൽ വിട്ടു. പിടിയിലായവരും അന്വേഷണം നേരിടുന്നവരും കൈക്കൂലി, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ നടത്തിയെന്ന് സംശയിക്കുന്നവരാണെന്ന് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു.
പിടിയിലായവർ സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവക്ക് പുറമേ ആഭ്യന്തരം, നാഷനൽ ഗാർഡ്, പ്രതിരോധം, മുനിസിപ്പാലിറ്റികൾ, ഭവന നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, വ്യവസായം, ധാതുവിഭവങ്ങൾ എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നും കമീഷൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.