അഴിമതിയും അധികാര ദുർവിനിയോഗവും; സൗദിയിൽ 138 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണംവെളുപ്പിക്കൽ എന്നീ കേസുകളില്‍ കഴിഞ്ഞമാസം 138 പേരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി (നസഹ) അറിയിച്ചു. കഴിഞ്ഞമാസം 308 പേര്‍ക്കെതിരെയാണ് അതോറിറ്റി അന്വേഷണം നടത്തിയത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞ 138 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പല്‍, ഗതാഗത, നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിക്കുന്ന കേസുകളെ കുറിച്ച് 980 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടോ ഓവര്‍സൈറ്റ് ആൻഡ് ആന്റികറപ്ഷന്‍ അതോറിറ്റി വെബ്‌സൈറ്റ് വഴിയോ സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - corruption and abuse of power; 138 people arrested in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.