Posted On
date_range Updated On
date_range അഴിമതി; എട്ട് മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു
റിയാദ്: അഴിമതി ആരോപണത്തിൽ എട്ട് സൗദി മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു. ജനുവരിയിലാണ് ഇത്രയും പേരെ അഴിമതി അതോറിറ്റി ചോദ്യം ചെയ്തത്. ഇതിൽ 158 പേരെ അറസ്റ്റ് ചെയ്തു.
പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ആഭ്യന്തരം, പ്രതിരോധം, നാഷനൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, മുനിസിപ്പൽ-ഭവനകാര്യം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായതെന്ന് കമീഷൻ വിശദീകരിച്ചു.
കൈക്കൂലി, ഓഫിസ് അധികാര ദുർവിനിയോഗം കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം 1076 നിരീക്ഷണ റൗണ്ടുകൾ നടത്തിയതായും അഴിമതി അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.