‘ക്ലൗ​ഡ് സീ​ഡി​ങ്’​പ്രോ​ഗ്രാ​മി​നാ​യി വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ സൗ​ദി പ​രി​സ്ഥി​തി, ജ​ല, കൃ​ഷി​മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഫ​ദ്‌​ലി ഒ​പ്പു​വെ​ക്കു​ന്നു

കൃ​ത്രി​മ മ​ഴ ‘ക്ലൗ​ഡ് സീ​ഡി​ങ്ങി’​ന് അ​ഞ്ച് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

ജി​ദ്ദ: കൃ​ത്രി​മ മ​ഴ​യു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക ‘ക്ലൗ​ഡ് സീ​ഡി​ങ്’​പ്രോ​ഗ്രാ​മി​നാ​യി അ​ഞ്ച് വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഫ​ദ്‌​ലി​യാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. വി​മാ​ന​ങ്ങ​ളി​ൽ നാ​ലെ​ണ്ണം ക്ലൗ​ഡ് സീ​ഡി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​ന്ന് കാ​ലാ​വ​സ്ഥ, ഗ​വേ​ഷ​ണ​ത്തി​നും പ​ഠ​ന​ത്തി​നു​മാ​ണ്. ഒാ​രോ വി​മാ​ന​വും പു​തി​യ​തും എ​ല്ലാ സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടും കൂ​ടി​യ​താ​ണ്.

ആ​ന്ത​രി​ക ശേ​ഷി​ക​ൾ വി​ക​സി​പ്പി​ക്കു​ക, അ​റി​വ് കൈ​മാ​റു​ക, സ്വ​ദേ​ശി​വ​ൽ​ക്ക​രി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ക്ലൗ​ഡ് സീ​ഡി​ങ് വി​മാ​നം വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യെ​ന്ന് പ​രി​സ്ഥി​തി, ജ​ല, കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു. ക്ലൗ​ഡ് സീ​ഡി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​വ​റേ​ജി​ന്റെ​യും കാ​ര്യ​ക്ഷ​മ​ത​യു​ടെ​യും നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ്. എ​ല്ലാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ​ജ്ജീ​ക​രി​ച്ച സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ചെ​ല​വ് ചു​രു​ക്ക​ലും ല​ക്ഷ്യ​മി​ടു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ക്ലൗ​ഡ് സീ​ഡി​ങ് മൂ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും നാ​ലാം​ഘ​ട്ടം ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം സി.​ഇ.​ഒ ഡോ. ​അ​യ്‌​മ​ൻ ബി​ൻ സാ​ലിം ഗു​ലാം പ​റ​ഞ്ഞു. പ്രോ​ഗ്രാ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 97 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്ലൗ​ഡ് സീ​ഡി​ങ് പ്രോ​ഗ്രാ​മി​ന്റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2022 ഏ​പ്രി​ൽ 27നാ​ണ് ആ​രം​ഭി​ച്ച​ത്.

മ​ഴ​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ക, പു​തി​യ ജ​ല​സ്രോ​ത​സ്സു​ക​ൾ ക​ണ്ടെ​ത്തു​ക, ഹ​രി​ത​പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, സ​സ്യ​ങ്ങ​ൾ അ​ധി​ക​രി​പ്പി​ക്കു​ക, മ​രു​ഭൂ​വ​ൽ​ക്ക​ര​ണ​ത്തെ നേ​രി​ടു​ക, വ​ര​ൾ​ച്ച ല​ഘൂ​ക​രി​ക്കു​ക എ​ന്ന​താ​ണ് ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Contract signed for purchase of five aircraft for artificial rain 'cloud seeding' put

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.