ജിദ്ദ: പൊതുമാപ്പ് കാലയളവിൽ ജിദ്ദ മേഖലയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത താമസക്കാർക്ക് നാട്ടിലേക്ക് പോവുന്നതിന് സഹായിക്കാൻ 11 ഹെൽപ് െഡസ്കുകൾ പ്രവർത്തിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു.
ഇന്ത്യൻ കോൺസുലേറ്റിലും ഇതുസംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാക്കും. തബൂക്ക്, യാമ്പു, മദീന, മക്ക, ത്വാഇഫ്, ഖുൻഫുദ, അൽബാഹ, ബിഷ, അബഹ, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിലാണ് ഹെൽപ് ഡസ്കുകൾ പ്രവർത്തിക്കുക.
നാട്ടിലേക്ക് പോകാനുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് ഫോം വിതരണം, അതിെൻറ ശേഖരണം എന്നിവ ഹെൽപ് ഡെസ്കുകൾ വഴി നടത്തും.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയിക്കും. അപേക്ഷകർക്ക് േഫാണിലൂടെ രജിസ്റ്റർ ചെയ്യാനുള്ള ആപ്ലിക്കേഷൻ കോൺസുലേറ്റ് തയാറാക്കും.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പൊതുമാപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സമൂഹിക സംഘടനകളുടെയും കോൺസുലേറ്റ് വളണ്ടിയർമാരുടെയും േയാഗത്തിൽ സംസാരിക്കുകയായിരുന്നു സി.ജി. നാട്ടിലേക്ക് തിരിച്ചുപോവാനുള്ള എല്ലാ സഹായവും കോൺസുലേറ്റ് നൽകുമെന്നും ഇന്ത്യക്കാരായ മുഴുവൻ അനധികൃത താമസക്കാരും ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംഘടനകളുടെയും വളണ്ടിയർമാരുടെയും പരിപൂർണ സഹകരണമുണ്ടാവണം. 2013^ലെ നിതാഖാത്ത് കാലത്തെ പൊതുമാപ്പ് കാലയളവിൽ സാമൂഹികപ്രവർത്തകർ സഹകരിച്ചപോലെ ഇത്തവണയും ഉണ്ടാവണമെന്ന് സി.ജി പറഞ്ഞു.
വളണ്ടിയർമാർ 2013^ലെ അനുഭവങ്ങൾ യോഗത്തിൽ പങ്കുവെച്ചു. വിദൂര ഗ്രാമങ്ങളിൽ നിന്ന് നാട്ടിലേക്ക് പോവാൻ ജിദ്ദയിൽ എത്തുന്നവർക്ക് താമസം, ഭക്ഷണം എന്നിവക്ക് സൗകര്യം ഒരുക്കണം. ചാർേട്ടഡ് വിമാനം ഏർപെടുത്തണമെന്നും വളണ്ടിയർമാർ ആവശ്യപ്പെട്ടു.
കോൺസൽമാരായ അനന്ദകുമാർ, ഡോ.നൂറുൽ ഹസൻ, ഡോ.ഇർഷാദ് അഹമ്മദ്, മോയിൻ അക്തർ എന്നിവരും സംബന്ധിച്ചു. മലയാളി സംഘടനാ ഭാരവാഹികളായ അഹമ്മദ് പാളയാട്ട്,
അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), വി.കെ. റഉൗഫ്, ഷിബു തിരുവനന്തപുരം (നവോദയ) കെ.എം. ഷരീഫ് കുഞ്ഞ് ( ഒ.െഎ.സി.സി) ഇസ്മായിൽ കല്ലായി, റഹീം ഒതുക്കുങ്ങൽ (പ്രവാസി സാംസ്കാരികവേദി) അഷ്റഫ് മൊറയൂർ, ഷംസുദ്ദീൻ മലപ്പുറം (സോഷ്യൽ ഫോറം) സി.എച്ച് ബഷീർ, ജാബിർ വാണിയമ്പലം (തനിമ) അഹമ്മദ് അലി (യൂത്ത് ഇന്ത്യ) സഹൽ തങ്ങൾ (വിഖായ) തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.