കേളി റിയാദ് നസീം ഏരിയ സമ്മേളനം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ തിരിച്ചടവ് മുടങ്ങിയെന്ന് കണ്ടെത്തിയ കേസുകളിൽ പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കേളി നസീം ഏരിയ സമ്മേളനം. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന കേരള സർക്കാരിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പി.കെ സജീവ് (സെക്ര), ഉല്ലാസൻ (പ്രസി), ഹാരിസ് മണ്ണാർക്കാട് (ട്രഷറർ)
ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉല്ലാസൻ അധ്യക്ഷതവഹിച്ചു. ഏരിയ കമ്മറ്റി അംഗം ഗിരീഷ് കുമാർ താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ചു. ഏരിയാ സെക്രട്ടറി പി.കെ സജീവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹാരീസ് മണ്ണാർക്കാട് വരവ് ചിലവ് കണക്കും, കേളി ജോയന്റ് ട്രഷറർ സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് ഏഴുപേർ ചർച്ചയിൽ പങ്കെടുത്തു. പി.കെ സജീവ്, ഹാരിസ് മണ്ണാർക്കാട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ എന്നിവർ മറുപടി നൽകി.
ഖലീൽ, വിനോദ് കുമാർ, ഗോപാലകൃഷ്ണൻ, മുഹമ്മദ് നാജിം, സഫറുദ്ദീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പി.കെ സജീവ് (സെക്രട്ടറി), ഉല്ലാസൻ (പ്രസിഡന്റ്), ഹാരിസ് മണ്ണാർക്കാട് (ട്രഷറർ), വിനോദ് കുമാർ മലയിൽ, സഫറുദ്ദീൻ (വൈസ് പ്രസി.), നൗഫൽ മുതിരമണ്ണ, ഗിരീഷ്കുമാർ (ജോയി. സെക്ര.), ബി. സിദ്ദീഖ് (ജോയി. ട്രഷറർ), കെ.ഇ ഷാജി, അൻസാരി, ഖലീൽ, ബാലകൃഷ്ണൻ, ഹരികുമാർ, സമീറലി പൊന്നേത്, ശ്യാംകുമാർ, രാഗേഷ്, ബഷീർ (കമ്മറ്റി അംഗങ്ങൾ) എന്നിങ്ങനെ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
ഉല്ലാസൻ, കെ.ഇ ഷാജി, ഷമീർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജോഷി പെരിഞ്ഞനം, പി.കെ സജീവ്, ഹാരിസ് മണ്ണാർക്കാട്, ഗിരീഷ് കുമാർ, ഗോപാലകൃഷ്ണൻ, സഫറുദ്ദീൻ, വിനോദ് മലയിൽ, നൗഫൽ, സുനിൽ ഖാൻ, വിനോദ് കുമാർ, ഹരികുമാർ എന്നിവർ വിവിധ സബ് കമ്മിറ്റികളായി സമ്മേളനം നിയന്ത്രിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ചന്ദ്രൻ തെരുവത്ത്, കേന്ദ്രകമ്മറ്റി അംഗങ്ങളായ പ്രദിപ് ആറ്റിങ്ങൽ, കിഷോർ ഇ നിസാം, രാമകൃഷ്ണൻ, നൗഫൽ സിദിഖ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നൗഫൽ മുതിരമണ്ണ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറി പി.കെ സജീവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.