ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ന​ദ ഫാ​ത്തി​മ​ക്ക് മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മത്സര വിജയികളെ അനുമോദിച്ചു

ദ​മ്മാം: കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക​വി​ത​ര​ച​ന, ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. ഹോ​ളി​ഡേ​യ്സ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദ​മ്മാ​മി​ലെ കെ.​എം.​സി.​സി നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ക​വി​ത ര​ച​ന, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള​വ​ർ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​​​ങ്കെ​ടു​ത്തി​രു​ന്നു.

കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​മീ​ർ അ​ലി കോ​ഡൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് ബ​ക്ക​ർ എ​ട​യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ​ദ്‌ കു​ട്ടി കോ​ഡൂ​ർ, ഷാ​ജി മ​തി​ല​കം, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, ഫൈ​സ​ൽ ഇ​രി​ക്കൂ​ർ, ഹ​മീ​ദ് വ​ട​ക​ര, സി.​ജി. മ​ജീ​ദ്, സം​ഗീ​ത ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡോ. ​അ​ര​വി​ന്ദ്, അ​ബ്ദു​റ​ഹ്മാ​ൻ പൊ​ന്മു​ണ്ടം, ന​ന്ദി​ദ പ്രെ​നി​ൽ, ഖ​ദീ​ജ ഹ​ബീ​ബ് എ​ന്നി​വ​ർ ക​വി​ത ര​ച​ന​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ദ ഫാ​ത്തി​മ, ഇ​ൽ​ഫ ഷെ​ഹ്റി​ൻ, അ​ഫി​യ ഷീ​ന, റൈ​ഹാ​ൻ ആ​ദി​ൽ, ഷ​ന നി​സാ​ർ എ​ന്നി​വ​ർ ചി​ത്ര​ര​ച​ന​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി. ബ​ക്ക​ർ പൊ​ന്മു​ണ്ടം, ഹൈ​ദ​ർ മ​ല​പ്പു​റം, നാ​സ​ർ മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Congratulations to the competition winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.