ഫോട്ടോ: കാലിഗ്രാഫർ ഉസ്മാൻ ത്വാഹയെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ അഭിനന്ദിക്കുന്നു
Posted On
date_range Updated On
date_range സൗദി പൗരത്വം ലഭിച്ച കാലിഗ്രാഫറെ അഭിനന്ദിച്ചു
മദീന: സൗദി പൗരത്വം ലഭിച്ച കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസിലെ കാലിഗ്രാഫർ ഉസ്മാൻ ത്വാഹയെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ അഭിനന്ദിച്ചു. ഉസ്മാൻ ത്വാഹയെ വീട്ടിൽ സന്ദർശിച്ചാണ് ഗവർണർ അഭിനന്ദനം അറിയിച്ചതെന്ന് ഗവർണറേറ്റ് വ്യക്തമാക്കി. സിറിയൻ പൗരനായ ഉസ്മാൻ ത്വാഹക്ക് ഏതാനും ദിവസം മുമ്പാണ് സൗദി പൗരത്വം ലഭിച്ചത്. വർഷങ്ങളോളം കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസിൽ ചെയ്ത സേവനം മുൻനിർത്തിയാണ് പൗരത്വം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.