ജിദ്ദ: ആഭ്യന്തര സംഘർഷത്തിന്റെ പിടിയിലായ സുഡാനിലെ നിലവിലെ സ്ഥിതിഗതികൾ സൗദി, ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു.
സൗദി മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.
സൈനിക മുന്നേറ്റം അവസാനിപ്പിക്കുകയും സുഡാന്റെയും അവിടത്തെ ജനതയുടെയും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാൻ കഴിയുന്ന കരാറിലേക്ക് മടങ്ങേണ്ടതിന്റെയും പ്രധാന്യം സംഭാഷണത്തിനിടെ സൗദി, ഇന്ത്യ വിദേശ മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.