Posted On
date_range Updated On
date_range മിറാഷ് മൻസൂർ, പ്രമോദ് കണ്ണൂർ അനുസ്മരണം
റിയാദ്: ജീവകാരുണ്യ പ്രവർത്തകനായ കായംകുളം സ്വദേശി മിറാഷ് മൻസൂറിെൻറ ഒന്നാം ചരമവാർഷികവും ഗായകൻ പ്രമോദ് കണ്ണൂരിെൻറ നാലാം ചരമ വാർഷികവും ആചരിച്ചു.
കലാസാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസിെൻറ ആഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ ഷൈജു പച്ച, ട്രഷറർ സജിത്ത് നൂറനാട്, റിജോഷ് കടലുണ്ടി, സുൽഫി കൊച്ചു, ഷാഫി നിലമ്പൂർ, ജോസ് കടമ്പനാട്, സജീർ സമദ്, പ്രദീപ് കിച്ചു, ജബ്ബാർ പൂവാർ, ജോണി തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.