സി.ഐ.എ ഡയറക്ടര്‍ റിയാദില്‍

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രപരവും തന്ത്രപ്രധാനവുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സി.ഐ.എ ഡയറക്ടര്‍ മൈക് പോംപിയുടെ റിയാദ് സന്ദര്‍ശനത്തിനിടെയാണ് അമീര്‍ മുഹമ്മദിന്‍െറ അഭിപ്രായ പ്രകടനം. ട്രംപ് ഭരണകൂടത്തില്‍ നിന്ന് സൗദി സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പോംപി. 
അമേരിക്കയുമായുള്ള ഞങ്ങളുടെ ബന്ധം ചരിത്രപ്രാധാന്യമുള്ളതാണ്. അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും- അമീര്‍ മുഹമ്മദ് പറഞ്ഞു. ഭീകരവാദത്തിനെതിരായ തന്‍െറ രാജ്യത്തിന്‍െറ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തീവ്രവാദത്തിനെതിരായ നടപടികള്‍ക്ക് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനുള്ള സി.ഐ.എയുടെ പ്രത്യേക പുരസ്കാരം കഴിഞ്ഞ ദിവസം പോംപി സമ്മാനിച്ചിരുന്നു. 
മുന്‍ സി.ഐ.എ ഡയറക്ടര്‍ ജോര്‍ജ് ടെനറ്റിന്‍െറ പേരിലുള്ളതാണ് പുരസ്കാരം. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ആഗോള സുരക്ഷക്കും സമാധാനത്തിനും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം. 
 

Tags:    
News Summary - CIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.