അൽ യാസ്മിൻ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range അൽയാസ്മിൻ സ്കൂളിൽ ശിശുദിനാഘോഷം
റിയാദ്: അൽ യാസ്മിൻ സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് ആകർഷകമായ പരിപാടികൾ സംഘടിപ്പിച്ചു. കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ്, വിഭാഗങ്ങൾക്ക് സംയുക്തമായാണ് ആഘോഷം നടന്നത്. സ്കൂളിൽ പ്രത്യേക അസംബ്ലി ഒരുക്കി. പാട്ടും ഡാൻസും ഫാൻസി ഡ്രസ്, പ്രസംഗം തുടങ്ങിയ പരിപാടികളെല്ലാം ആകർഷകമായി.
ചാച്ചാജിയുടെ വേഷത്തിൽ കുട്ടികളും അണിഞ്ഞൊരുങ്ങി. അൽ യാസ്മിൻ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്‌ന, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, സൈനബ് (പി.ആർ.ഒ), ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്, മുഹമ്മദ് അൽത്താഫ്, പ്രിൻസിപ്പൽ ഇൻചാർജ് ആൻഡ് സി.ഒ.ഇ സുബി ഷാഹിർ, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, കെ.ജി. ഹെഡ്മിസ്ട്രസ് റിഹാന അംജത്, റഹീന ലത്തീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.