എ.​ഐ​യി​ൽ നി​ർ​മി​ച്ച പ്ര​തീ​കാ​ത്മ​ക ചി​ത്രം

ക​ടു​ത്ത വേ​ന​ലി​ൽ കു​ഞ്ഞി​നെ സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ മ​റ​ന്നു; ദ​മ്മാ​മി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

ദ​മ്മാം: സ്കൂ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ഇ​റ​ക്കാ​ൻ മ​റ​ന്നു​പോ​യ ഡ്രൈ​വ​റു​ടെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യി​ൽ നി​ന്നും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. അ​ട​ച്ചി​ട്ട വാ​ഹ​ന​ത്തി​ൽ അ​ക​പ്പെ​ട്ടു​പോ​യ കു​ഞ്ഞി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത് വി​ദ്യാ​ല​യ​ത്തി​ലെ എ​സ്.​എം.​എ​സ് അ​ല​ർ​ട്ട് സം​വി​ധാ​ന​ത്തി​െൻറ കൃ​ത്യ​ത ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്.

ആ​ല​പ്പു​ഴ പ​രു​മ​ല സ്വ​ദേ​ശി​യാ​യ റി​നു രാ​വി​ലെ മ​ക​ളെ സ്വ​കാ​ര്യ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, മ​ക​ൾ സ്കൂ​ളി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന സ​ന്ദേ​ശം വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ അ​ദ്ദേ​ഹം ഉ​ട​ൻ ഡ്രൈ​വ​റെ ബ​ന്ധ​പ്പെ​ട്ടു. കു​ഞ്ഞി​നെ ഇ​റ​ക്കി​വി​ട്ടി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ റി​നു, ക്ലാ​സ് ടീ​ച്ച​റു​മാ​യും അ​വി​ടെ​യു​ള്ള കു​ടും​ബ​സു​ഹൃ​ത്താ​യ മ​റ്റൊ​രു അ​ധ്യാ​പി​ക​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് കു​ട്ടി എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു.

തു​ട​ർ​ന്ന് റി​നു​വി​െൻറ ശ​ക്ത​മാ​യ നി​ർ​ബ​ന്ധ​പ്ര​കാ​രം ഡ്രൈ​വ​ർ തി​രി​ച്ചെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സീ​റ്റി​ൽ ഭ​യ​ന്ന് ക​ര​യു​ന്ന നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം സ്കൂ​ളി​ന​ടു​ത്തു​ള്ള മൈ​താ​ന​ത്ത് വാ​ഹ​നം ലോ​ക്ക് ചെ​യ്ത് നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​െൻറ മു​റി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു.

നി​ല​വി​ൽ ദ​മ്മാ​മി​ൽ ഉ​ച്ച​ക്ക് 50 ഡി​ഗ്രി​യോ​ള​മാ​ണ് താ​പ​നി​ല. ഈ ​ക​ടു​ത്ത ചൂ​ടി​ൽ അ​ട​ച്ചി​ട്ട വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ഞ്ഞ് കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ ഫ​ലം ദാ​രു​ണ​മാ​കു​മാ​യി​രു​ന്നു.

കൃ​ത്യം 15 വ​ർ​ഷം മു​മ്പ് ഇ​തേ ദി​വ​സം (ജൂ​ൺ 15-ന്) ​ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഫി​ദ മോ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ എ​സ്.​എം.​എ​സ് അ​ലേ​ർ​ട്ട് സി​സ്​​റ്റ​മാ​ണ് ഇ​ത്ത​വ​ണ മ​റ്റൊ​രു കു​ഞ്ഞി​ന് കാ​വ​ലാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പും ദ​മ്മാ​മി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു കു​ട്ടി വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യി​രു​ന്നെ​ങ്കി​ലും വ​ഴി​പോ​ക്ക​ൻ ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ഡി​സ്പാ​ക്

വി​ദ്യാ​ർ​ത്ഥി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഇ​ത്ത​രം അ​ശ്ര​ദ്ധ​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സ്പാ​ക് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും അ​വ​രു​ടെ ഇ​ക്കാ​മ കോ​പ്പി​യോ​ടൊ​പ്പം, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ പ്ര​ഖ്യാ​പ​നം എ​ഴു​തി വാ​ങ്ങ​ണ​മെ​ന്ന് ഡി​സ്പാ​ക് ചെ​യ​ർ​മാ​ൻ ന​ജീം ബ​ഷീ​ർ, സെ​ക്ര​ട്ട​റി താ​ജു അ​യ്യാ​രി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, ട്ര​ഷ​റ​ർ ആ​സി​ഫ് താ​നൂ​ർ എ​ന്നി​വ​ർ സം​യു​ക്ത പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Child dies in school bus during hot summer; tragedy averted in Dammam due to flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.