ചി​ല​ങ്ക നൃ​ത്ത​വി​ദ്യാ​ല​യം 20ാം വാ​ർ​ഷി​കാ​ഘോ​ഷം

ചി​ല​ങ്ക നൃ​ത്ത​വി​ദ്യാ​ല​യം 20ാം വാ​ർ​ഷി​കാഘോഷം

റി​യാ​ദ്​: ചി​ല​ങ്ക നൃ​ത്ത​വി​ദ്യാ​ല​യം 20ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മ​ല​സി​ലെ ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നൃ​ത്തോ​ത്സ​വം ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ദി​നേ​ഷ്​ സേ​ത്തി​യ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഷം​നാ​ദ്​ ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ര​ഘു​നാ​ഥ്​ പ​റ​ശ്ശി​നി​ക്ക​ട​വ്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷാ​രോ​ൺ ഷെ​രി​ഫ്, ക​ന​ക​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റീ​ന കൃ​ഷ്ണ​കു​മാ​റി​​ന്റെ ശി​ക്ഷ​ണ​ത്തി​ൽ 78 കു​ട്ടി​ക​ൾ വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

28 കൊ​ച്ചു​കു​ട്ടി​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച ‘മു​ദ്ര​ക​ളും ന​വ​ര​സ​ങ്ങ​ളും’ എ​ന്ന നൃ​ത്ത​രൂ​പം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 65 കു​ട്ടി​ക​ൾ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി എ​ന്നി​വ​യി​ൽ അ​ര​ങ്ങേ​റ്റം​ന​ട​ത്തി. ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ളോ​ടൊ​പ്പം സി​നി​മാ​റ്റി​ക് നൃ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

റൈ​ഷാ മ​ധു, നീ​തു​ലാ​ൽ, സ​വി​ത ജെ​റോം, മ​ധു, സു​കേ​ഷ്, ശ്രീ​കു​മാ​ർ, സു​ജി​ത്, സു​നി​ൽ, രൂ​പേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​നാ​യി. നി​സാം പൂ​ള​ക്ക​ൽ, ന​ജീ​ബ് അ​ലി​യാ​ർ, ഹം​സ എ​ന്നി​വ​ർ സാ​ങ്കേ​തി​ക​വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തു. ഗി​രി​ജ​ൻ സ്വാ​ഗ​ത​വും വി​ജ​യ​രാ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - chilanka dance academy anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.