ജിദ്ദ: അവഗണനയും പേറി അരികവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് ശാശ്വത പരിഹാരം കണ്ടെത്താൻ പ്രയത്നിച്ച മഹാനായൊരു രാഷ്ട്രീയ നേതാവായിരുന്നു സി. എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു.
ജിദ്ദ കെ.എം.സി. സി സെൻട്രൽ കമ്മിറ്റി 'സി.എച്ച് സ്മരണകളുടെ നിത്യയൗവ്വനം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സി. എച്ച് അനുസ്മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.എച്ച് ജീവിക്കുന്ന കാലത്തെ അഭിമുഖീകരിക്കുക മാത്രമല്ല ചെയ്തത് ആ കാലത്തെ ജനിക്കാത്തവർക്ക് കൂടി മണ്ണിനെ പാകമാകുന്ന നയങ്ങളും സമീപനങ്ങളുമാണ് നമുക്ക് വേണ്ടി ചെയ്തുവെച്ചതെന്നും കാലത്തിനു മുന്നേ നടന്ന നേതാവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുസ്തഫ ബാരിക്ക്, അഷ്റഫ് മുല്ലപ്പള്ളി, ഇബ്രാഹിം കൊല്ലി, നൗഷാദ് ചപ്പാരപ്പടവ് എന്നിവർ സംസാരിച്ചു. ജംഷീർ വള്ളിക്കുന്ന് ഖുർആൻ പാരായണം നടത്തി. വി.പി മുസ്തഫ സ്വഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.