മായേര ഫാത്തിമ, അഹല്യ ബിജുമോൻ, മർവ മുഹമ്മദ്, അഞ്ജില അജികുമാർ, സഈദ ആതിയ
തബസ്സും, ആൻ മേരി
അബഹ: സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഈ വർഷവും നൂറുശതമാനം വിജയം കൈവരിച്ച് അസീറിലെ അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ. മികച്ച നിലവാരത്തിലുള്ള മാർക്കോടെയാണ് ഇത്തവണയും വിദ്യാർഥികൾ വിജയം കൊയ്തത്.
ആകെ പരീക്ഷ എഴുതിയവരിൽ 16 ശതമാനം വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയം സ്വന്തമാക്കി. കൂടാതെ, 37 ശതമാനം പേർ ഉയർന്ന ഡിസ്റ്റിങ്ഷനും 71 ശതമാനം പേർ ഡിസ്റ്റിങ്ഷനും കരസ്ഥമാക്കി.
പരീക്ഷ എഴുതിയവരിൽ 95 ശതമാനം വിദ്യാർഥികളും ഫസ്റ്റ് ക്ലാസോടെയാണ് വിജയിച്ചത്. മായേര ഫാത്തിമ (98.6 ശതമാനം), അഹല്യ ബിജുമോൻ (98.6), മർവ മുഹമ്മദ് (97.08), അഞ്ജില അജികുമാർ (97.02), സഈദ ആതിയ തബസ്സും (97), ആൻ മേരി (95.08) എന്നിവർ സ്കൂൾ തലത്തിൽ ആദ്യ സ്ഥാനങ്ങൾ നേടി. മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർഥികളെയും സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.