ഷിർസ ബാനർജി, എ.ആർ. വലിയമ്മൈ, ആനന്ദ് രമേശ്
ജുബൈൽ: ഇൗ വർഷത്തെ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ജുബൈൽ ഇന്ത്യൻ സ്കൂളിൽ നൂറുമേനി. ആകെ പരീക്ഷ എഴുതിയ 359 കുട്ടികളും വിജയിച്ചപ്പോൾ 22 വിദ്യാർഥികൾക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. ഷിർസ ബാനർജി 99.2 ശതമാനം മാർക്ക് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. എ.ആർ. വലിയമ്മൈ 98.2 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനവും ആനന്ദ് രമേശ് 97 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും നേടി. വിജയികളെ പ്രിൻസിപ്പലും അധ്യാപകരും സ്കൂൾ മാനേജ്മെൻറും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.