ദമ്മാം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഭാഗിക കർഫ്യൂ രാജ്യത്ത് വൈറസിെൻറ സമൂഹ വ്യാപനം തടയുന്നതിൽ വലിയ തോതിൽ ഗുണം ചെയ്യുന്നതായി വിലയിരുത്തൽ. പ്രവാസികൾ ഉൾപ്പെടെ രാജ്യനിവാസികൾക്ക് നിരോധനാജ്ഞ പ്രതിസന്ധിയെക്കാൾ ആശ്വാസമാണ് നൽകുന്നതെന്നും അഭിപ്രായം. ജീവിതതിരക്കിൽ ഒാടിയിരുന്നവർ ആദ്യ ദിവസങ്ങളിലെ പ്രയാസങ്ങൾ ഒഴിച്ചാൽ കർഫ്യൂകാലം ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് ചുറ്റിലും നിന്നുയരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജീവിത െശെലീ രോഗങ്ങളുമായി തങ്ങളെ സമീപിച്ചിരുന്ന സ്ഥിരംരോഗികളിൽ പലരിലും രോഗകാഠിന്യം കുറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ജോലിയുടെ സംഘർഷങ്ങളിൽ ശക്തമായ രക്തസമ്മർദം അനുഭവിച്ചിരുന്ന പലർക്കും അതിൽ തികച്ചും കുറവു കണ്ടതായി ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിലെ ഇേൻറണിസ്റ്റ് ഡോ. ഉസ്മാൻ മലയിൽ പറഞ്ഞു.
അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് തെൻറ രോഗികളിൽ പലരിലും കണ്ടതെന്ന് ബദർ അൽറാബി ഡിസ്െപൻസറിയിലെ ഡോ. ബിജു വർഗീസും പറഞ്ഞു. വിവിധ രോഗങ്ങളുമായെത്തുന്ന രോഗികളുെട എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വെളിെപ്പടുത്തുന്നു. അപകട മരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. പാതിരാത്രിവരെ വിശ്രമമില്ലാതെ ഒാടിയിരുന്ന സംഘടന, സാമൂഹിക പ്രവർത്തകർക്കും ഇതു വിശ്രമകാലമാണ്. കുടുംബങ്ങളുമായി സമയം ചെലവിടാനും ഇത് അവസരമായെന്നും ജീവിതത്തിൽ സമയം തികയാതെ ഒാടിയവർക്കുള്ള തിരിച്ചറിവുകാലം കൂടിയാണ് ഇതെന്നും അധ്യാപകനും എഴുത്തുകാരനുമായ മജീദ് വാഫി പറഞ്ഞു. പുസ്തക വായനയും സിനിമ കാണലും എഴുത്തും യൂട്യൂബ് ചാനലും ടിക് ടോക്കുമൊക്കെയായി സമയം ക്രിയാത്മകമാക്കുകയാണെന്ന് ഷനീബ് അബൂബക്കറിനെയും ആർ. ഷഹ്നയെയും പോലുള്ളവരും പറയുന്നു.
സഹായിക്കാൻ സന്നദ്ധതയുള്ളവരെ ഉപയോഗെപ്പടുത്തി മറ്റുള്ളവർക്ക് ഭക്ഷണമെത്തിക്കാനാണ് താൻ ഇൗ തിരക്കില്ലാത്ത കാലം പ്രയോജനെപ്പടുത്തുന്നതെന്ന് ഷാജി വയനാട് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പിൽ തുടർക്കഥ എഴുത്ത് മത്സരം സംഘടിപ്പിച്ചുകൊണ്ടാണ് സൗദി മലയാളി സമാജം ഇൗ സമയങ്ങളെ ഉപയോഗെപ്പടുത്തുന്നത്. ഒരാൾ തുടങ്ങിവെക്കുന്ന കഥ ഒാരോരുത്തരായി തുടർഭാഗമെഴുതി പൂർത്തീകരിക്കുന്ന രീതിയാണിത്്. നല്ല പ്രതികരണമാണ് ഇതിനു കിട്ടുന്നതെന്ന് കഥയെഴുത്തിന് ചുക്കാൻ പിടിക്കുന്ന യൂസുഫ് ബഞ്ചാലി പറഞ്ഞു. റിയാദിലെ ചില്ല സർഗവേദി ഒ ാൺലൈൻ വഴി പുസ്തക ചർച്ച സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.