ഒട്ടക മേള കാണാൻ  എത്തുന്നത്​ ആയിരങ്ങൾ

റിയാദ്​: ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേള കാണാൻ റിയാദിനടുത്ത റുമാഹില്‍ എത്തുന്നത്​ ആയിരങ്ങൾ.  28 ദിവസം നീളുന്ന  കിങ് അബ്​ദുല്‍ അസീസ് ഒട്ടക മേളയില്‍ മത്സരങ്ങളും വില്‍പനയുമുണ്ട്. ജേതാവാകുന്ന ഒട്ടകത്തി​​​െൻറ ഉടമക്ക് 57 മില്യണ്‍ ഡോളറാണ് സമ്മാനത്തുക.  റിയാദില്‍ നിന്ന്​ 120 കി.മീ അകലെയാണ്  മേള. ഓട്ട മത്സരത്തിനൊപ്പം ഒട്ടകത്തി​​​െൻറ സൗന്ദര്യമളക്കുന്ന മേള കൂടിയാണിത്.  
ഒട്ടകത്തി​​​െൻറ കവിള്‍, ചുണ്ട്, കാല്‍ മുട്ടി​​​െൻറ ഉയരം, തലയെടുപ്പ് എന്നിവ കണക്കാക്കിയാണ് ജേതാവിനെ നിശ്ചയിക്കുക. കൃത്രിമ സൗന്ദര്യമുണ്ടാക്കിയ നിരവധി ഒട്ടകങ്ങള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സൗദിയിലെ ജനകീയ മേള കൂടിയാണിത്.    സൗദിയുടെ പുരാതന ചിഹ്നമാണ് ഒട്ടകം. അവരുടെ അഭിമാനമാണത്.  ഭക്ഷണം, വസ്ത്രം, യാത്ര എല്ലാം അതിനെ ആശ്രയിച്ച ഒരു ഭൂതകാലത്തെ ഓര്‍മപ്പെടുത്തുന്നു ഒട്ടകമെന്ന്​  ജഡ്ജിങ് പാനല്‍ മാധാവി ഫൗസാന്‍ അല്‍ മാദി പറഞ്ഞു. 28 ദിവസത്തെ മേളയില്‍ മികച്ച ഒട്ടകങ്ങളെ വന്‍ തുകക്ക് ലേലത്തില്‍ വില്‍ക്കും. 
ലോകത്തെ ഏറ്റവും വലുതും ചെറുതുമായ ഒട്ടകങ്ങളും മേളയിലുണ്ട്.   ഒട്ടകം അറബ് സംസ്കാരത്തി​​​െൻറ ഭാഗമാണ്. അതിനെ പരിചയപ്പെടുത്തുകയാണ് മേള.  ഒട്ടകത്തി​​​െൻറ ഉപയോഗ ചരിത്രം പറയുന്ന സ്​റ്റാളുകള്‍, വിഭവങ്ങള്‍, ഉൽപന്നങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായുണ്ട്​

Tags:    
News Summary - camel fest in riyad-saudi -gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.