ബുറൈദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ മെംബർഷിപ്പ് അടിസ്ഥാനത്തിലുള്ള 2022-25 വർഷത്തേക്കുള്ള ബുറൈദ സെൻട്രൽ കമ്മിറ്റി നിലവിൽവന്നു.
അനീസ് ചുഴലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീട്ടേണിങ് ഓഫിസർ മുജീബ് ഉപ്പട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിരീക്ഷകനായി ജംഷീർ മങ്കട പങ്കെടുത്തു. ബഷീർ വെള്ളില സ്വാഗതവും ബഷീർ ബാജി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി നവാസ് പള്ളിമുക്ക് (ചെയ.), അനീസ് ചുഴലി (പ്രസി.), ബഷീർ വെള്ളില (ജന. സെക്ര.), റഫീഖ് ചെങ്ങളായി (ഓർഗ. സെക്ര.), ബഷീർ ബാജി (ട്രഷ.), സക്കീർ മാടാല, ഫൈസൽ ആലത്തൂർ, അൽത്താഫ് കട്ടുപ്പാറ, മുസ്തഫ അങ്ങാടിപ്പുറം, ലത്തീഫ് പള്ളിയാലിൽ, കുട്ടി എടക്കര (വൈ. പ്രസി.), നൗഫൽ പാലേരി, യൂസുഫ് ചെറുമല, ശരീഫ് മാങ്കടവ്, അലിമോൻ ചെറുകര, ശബീർ ചാലാട്, അസ്ലം ബാബു മണ്ണാർക്കാട് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ലത്തീഫ് തച്ചംപൊയിൽ, അനീസ് ചുഴലി, ബഷീർ വെള്ളില എന്നിവരാണ് നാഷനൽ കൗൺസിലർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.