റിയാദ്: കെട്ടിടങ്ങൾ അടക്കമുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായുളള അടിത്തറ നിർമാണത്തിനായുള്ള കുഴിയെടുക്കൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പാടുള്ളൂവെന്ന് റിയാദ് മേഖല ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെന്റർ ഔദ്യോഗിക വക്താവ് സാലിഹ് അൽസുവൈദ് പറഞ്ഞു.2025 ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 'ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കോഡ്' സംബന്ധിച്ച് റിയാദിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പുതിയ ‘ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് കോഡ്’ പ്രകാരം രാത്രിയിലും അവധി ദിവസങ്ങളിലും ഖനന പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നുവെന്നും അൽസുവൈദ് പറഞ്ഞു.
റിയാദ് മേഖലയിലെ പദ്ധതികളുടെ അടിത്തറ നിർമാണ രംഗത്ത് പ്രയോഗിക്കേണ്ട നിരവധി സാങ്കേതിക മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രഫഷനൽ റെഗുലേറ്ററി രേഖയാണ് കോഡ് എന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ തന്ത്രപരമായ ആസൂത്രണം മുതൽ പ്രാരംഭ രൂപകൽപനകൾ, ലൈസൻസുകൾ നൽകൽ, പദ്ധതി നടപ്പിലാക്കൽ, അടച്ചുപൂട്ടൽ, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവ വരെയുള്ള കോഡ് കണക്കിലെടുത്തിട്ടുണ്ടെന്നും അൽസുവൈദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.