ഫോട്ടോ: ബ്രിട്ടീഷ്​ കോൺസൽ ജനറൽ സെയ്​ഫുദ്ദീൻ അഷർ മക്കയിലെ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്​സ്​ സന്ദർശിച്ചപ്പോൾ

കഅ്​ബയുടെ കിസ്​വ നെയ്യുന്നതിൽ പങ്കാളിയായി ​ബ്രിട്ടീഷ്​ കോൺസൽ ജനറൽ

ജിദ്ദ: കഅ്​ബയെ പുതപ്പിക്കുന്ന കിസ്​വ നെയ്​തെടുക്കുന്നതിൽ പങ്കാളിയായി ജിദ്ദയിലെ ​ബ്രിട്ടീഷ്​ കോൺസൽ ജനറൽ ​സെയ്​ഫുദ്ദീൻ അഷർ. മക്കയിലെ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്സ് സന്ദർശന വേളയിലാണ്​ ബ്രിട്ടീഷ്​ സ്ഥാനപതി കിസ്​വ നെയ്​തെടുക്കുന്നതിൽ പങ്കാളിയായത്​.

കേന്ദ്രത്തിലെത്തിയ കോൺസൽ ജനറലിനേയും സംഘത്തേയും മീഡിയ ആൻഡ്​​ പബ്ലിക്​ റിലേഷൻസ്​ വകുപ്പ്​ മേധാവി അഹ്​മദ്​ അൽസുവൈഹ്​രി സ്വീകരിച്ചു. കിസ്​വ നിർമാണത്തി​ന്‍റെ വിവിധ ഘട്ടങ്ങൾ സംഘം കണ്ടു.

കിസ്​വയെ അലങ്കരിക്കുന്ന വിവിധ ​ഉപകരണങ്ങളെയും സംവിധാനങ്ങളെയും അവർക്ക്​ പരിചയപ്പെടുത്തി. കിസ്​വ നിർമിക്കുന്നതിലും അതിനാവശ്യമായ അസംസ്​കൃത വസ്​തുക്കൾ തയാറാക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ​യേയും വൈദഗ്​ധ്യത്തെയും അർപ്പണബോധത്തേയും സംഘം പ്രശംസിച്ചു.


Tags:    
News Summary - British Consul General participates in the weaving of the kibbutz of the Kaaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.