ജിദ്ദ: സൗദി രാജാവായിരുന്ന ഫൈസൽ ഇബ്നു അബ്ദുൽ അസീസിനെക്കുറിച്ചുള്ള സിനിമ ‘ബോൺ എ കി ങ്’ സൗദി തിയറ്ററുകളിൽ പ്രദർശനം തുടങ്ങി.
13 വയസ്സുണ്ടായിരുന്ന ഫൈസൽ രാജകുമാര െൻറ ലണ്ടൻ സന്ദർശന സംഭവമാണ് സിനിമയുടെ വിഷയം.
വോക്സ് സിനിമാസിെൻറ സൗദിയിലെ ആറു തിയറ്ററുകളിലാണ് സിനിമ പ്രദർശനത്തിനെത്തിയത്. സൗദി ബാലൻ അബ്ദുല്ല അലിയാണ് പ്രധ ാന കഥാപാത്രം.
ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടിയ ചിത്രത്തിെൻറ അറബി പതിപ്പാണ് പ്രദർശനത്തിനെത്തിയത്. വോക്സ് സിനിമാസിെൻറ റിയാദിലെ നാല് തിയറ്ററുകളിലും ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ ഓരോ തിയറ്ററുകളിലുമാണ് റിലീസ് ചെയ്തത്. കൗമാര പ്രായത്തിൽ ഫൈസൽ രാജാവ് ലണ്ടൻ സന്ദർശിച്ചതും അനുബന്ധ സംഭവങ്ങളുമാണ് സിനിമയുടെ കഥ. റിയാദിലും ലണ്ടനിലുമായി ചിത്രീകരിച്ച സിനിമ 11 ആഴ്ചകൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
സ്പെയിൻകാരായ ആൻഡ്രസ് ഗോമസ്, അഗസ്തി വില്ലറോംഗ എന്നിവരാണ് ചിത്രത്തിെൻറ നിർമാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അബ്ദുല്ല അലി എന്ന സൗദി ബാലനാണ് ഫൈസൽ രാജകുമാരനായി സിനിമയിലെത്തുന്നത്. ജിദ്ദയിലെ ഒരു അമേരിക്കൻ സ്കൂളിൽനിന്നാണ് അബ്ദുല്ല അലിയെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനായി കണ്ടെത്തിയത്. അബ്ദുൽ അസീസ് രാജാവായി സൗദി നടൻ റോവക്കാൻ ബിൻബെല്ല വേഷമിടുന്നുണ്ട്. ഇംഗ്ലീഷ് നടീ-നടന്മാരായ എഡ്സ്ക്രീൻ, ഹെർമിയോൺ കോർഫീൽഡ് എന്നിവരോടൊപ്പം 80 സൗദി അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.