‘അറബിക്കാനോത്ത്’ നോവലിന്റെ കവർ
റിയാദ്: സൗദിയിൽ പ്രവാസിയായ കണ്ണൂർ ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ എഴുതിയ ‘അറബിക്കാനോത്ത്’ എന്ന പുതിയ നോവലിന്റെ കവർപ്രകാശനം പ്രമുഖ കഥാകൃത്തും മാധ്യമപ്രവർത്തകനുമായ പി.കെ. പാറക്കടവ് നിർവഹിച്ചു.
ദീർഘകാലമായി റിയാദിന് സമീപം അൽഖർജിൽ പ്രവാസിയായ സുബൈദയുടെ അഞ്ചാമത്തെ പുസ്തകമാണ് പെൺപ്രവാസത്തിന്റെ പ്രിയാപ്രിയങ്ങൾ പ്രമേയമാകുന്ന അറബിക്കാനോത്ത് നോവൽ.
കാൽനൂറ്റാണ്ടുകാലത്തെ പ്രവാസ അനുഭവങ്ങളിൽ ചിലത് ഭാവനയിൽ വിളയിച്ച് അതിഭാവുകത്വമില്ലാതെ സാറയുടെയും ആയിദയുടെയും കഥ പറയുന്നതാണ് ഉള്ളടക്കം. ഹരിതം ബുക്സാണ് പ്രസാധകർ. പാറാടൻ (ചെറുകഥാസാമാഹാരം), കുരുടി പ്രാവ് (ബാല നോവൽ), ചോരച്ചീന്ത് (കഥാസാമാഹാരം), കള്ളന്റെ മകൾ (നോവൽ) എന്നിവയാണ് സുബൈദയുടെ മറ്റ് പുസ്തകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.