ടൂറിസ്റ്റ് വിസയിൽ റിയാദിലെത്തി മരിച്ച രാമസ്വാമിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ടൂറിസ്​റ്റ്​ വിസയിൽ റിയാദിലെത്തി ദിവസങ്ങൾക്കുള്ളിൽ മരിച്ച പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമിയുടെ (55) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽനിന്ന്​ ഫ്ലൈനാസ്​ വിമാനത്തിൽ ചൊവ്വാഴ്​ച കോഴിക്കോട്​ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാവിലെ 11 ഓടെ തിരുവില്ലാമല ഐവർ മഠത്തിൽ സംസ്​കരിച്ചു.

30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്​ത രാമസ്വാമി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ്​ മരണം സംഭവിച്ചത്​. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ്​ മലസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മുരുഗൻ, മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ, മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിലാണ്​ പൂർത്തീകരിച്ചത്​.

Tags:    
News Summary - Body of Palakkad native who died in Saudi reached homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.