Posted On
date_range Updated On
date_range റിയാദിൽ മരിച്ച ബാബുരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ദിവസം റിയാദ് സുലൈ നാദക് കമ്പനിയുടെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത മലപ്പുറം വേങ്ങര ഒതുക്കുങ്ങൽ ചോലക്കോട് വീട്ടിൽ ബാബുരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാത്രി 11.45ന് റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ബന്ധുക്കൾ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 10 വർഷത്തോളമായി നാദക് കമ്പനിയിൽ സെയില്‍സ് ജീവനക്കാരനാണ്.
പിതാവ്: വേലായുധൻ, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കൾ: സിൻഷാ, സിബിൻ, സംവൃത.
മൃതദേഹം നാട്ടിലയക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.