Posted On
date_range Updated On
date_range റിയാദിൽ കുഴഞ്ഞുവീണു മരിച്ച അജയന്റെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലിൽ വിശ്വനാഥൻ കൃഷ്ണൻ എന്ന അജയന്റെ (59) മൃതദേഹം റിയാദിൽനിന്ന് നാട്ടിലെത്തിച്ചു. റിയാദ് ന്യൂ സനാഇയയിൽ അൽമുനീഫ് പൈപ് ആൻഡ് ഫിറ്റിങ് കമ്പനിയിൽ 10 വർഷമായി ഹെൽപ്പറായി ജോലിചെയ്തു വരികയായിരുന്ന അജയൻ.
ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ രാത്രികാല താൽക്കാലിക സെക്യൂരിറ്റി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ന്യൂ സനാഇയ ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നൽകി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹത്തെ മകൻ അജേഷ് അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.