വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലന്റെ മൃതദേഹത്തിനായി സിവിൽ ഡിഫൻസ് തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലന്റെ മൃതദേഹം കണ്ടെത്തി
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽപെട്ട അൽ അഹ്സയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലന്റെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് 10 വയസ്സുകാരനെ വെള്ളക്കെട്ടിൽ കാണാതായത്. മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങുകയും കൂട്ടത്തിൽ രണ്ടുപേർ രക്ഷപ്പെടുകയുമായിരുന്നു. സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധർ റബർ ബോട്ടിന്റെ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.