ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: അ​ക്ഷ​രം ദ​മ്മാം, പി.​ബി.​ഡി.​എ, ദ​മ്മാം മ​ല​യാ​ളി സ​മാ​ജം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്യാ​മ്പി​ൽ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കു​ചേ​ർ​ന്നു. ആ​വ​ശ്യ​സ​മ​യ​ങ്ങ​ളി​ൽ ര​ക്ത​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഇ​ത്ത​രം ക്യാ​മ്പു​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ഓ​രോ തു​ള്ളി ര​ക്ത​വും ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​യാ​ണെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഈ ​മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ര​ക്ത​ദാ​നം ആ​രോ​ഗ്യ​പ​ര​മാ​യി തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ത് സ​മൂ​ഹ​ത്തോ​ടു​ള്ള വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും സം​ഘാ​ട​ക​ർ ഓ​ർ​മി​പ്പി​ച്ചു. ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി, വി​നീ​ത് കു​ട്ട​നാ​ട്, ഷി​ജി​ല ഹ​മീ​ദ്, ഹ​മി​ദ് മ​ര​ക്കാ​ശ്ശേ​രി, സ​ജി മോ​ഴ​ച്ചേ​രി മു​ട്ടാ​ർ, വി​നീ​ഷ് അ​മ്പ​ല​പ്പു​ഴ, ഹ​രി പാ​ല​ക്കാ​ട്, ശ്വാം ​പ്ര​കാ​ശ്, ആ​തി​ര കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത്, സ​ന​ൽ, ഗോ​ഗു​ൽ അ​മ്പ​ല​പ്പു​ഴ, പ്ര​ജി​ത്ത് (ഡി.​എം.​സി), ശി​ഹാ​ബ് ക​പ്പൂ​ർ, സ​മീ​ർ​ഷാ​ൻ കൊ​ല്ലം, സ​ൽ​മാ​ൻ പാ​ണ​ക്കാ​ട്, അ​ഷ്റ​ഫ്, അ​ശ്വ​തി വി​നീ​ഷ്, വീ​ണ വി​നീ​ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Blood donation camp organized at Dammam Central Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.