ബി.കെ. സൈദിെൻറ നിര്യാണത്തിൽ റിയാദിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ തെന്നല മൊയ്തീൻകുട്ടി സംസാരിക്കുന്നു
റിയാദ്: തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബി.കെ. സൈദിെൻറ നിര്യാണത്തിൽ റിയാദിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ബത്ഹ സൺസിറ്റി പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ യോഗത്തോടൊപ്പം മയ്യിത്ത് നമസ്കാരവും നടത്തി. ദീർഘകാലമായി തെന്നലയിലെ രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക രംഗത്ത് സജീവമായ അദ്ദേഹം എസ്.ടി.യു നിർമാണ തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്നു.
സംശുദ്ധ ജീവിതംകൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു ബി.കെ. സൈദെന്നും ധാരാളം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നെന്നും യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ തെന്നല മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
കളംവളപ്പിൽ ഹംസ, സത്താർ താമരത്ത്, അർഷദ് തങ്ങൾ ചെട്ടിപ്പടി, സമദ് പൂക്കിപ്പറമ്പ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു. മുജീബ് ഫൈസി ചുങ്കത്തറ നമസ്കാരത്തിനും സൈതലവി ഫൈസി പനങ്ങാങ്ങര പ്രാർഥനക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.