പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പരിപാടിയിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത്
പ്രഭാഷണം നടത്തുന്നു
റിയാദ്: മുസ്ലിം വിരുദ്ധ സമീപനങ്ങളിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും പ്രഭാഷകനുമായ ഉസ്മാൻ താമരത്ത് അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘വർത്തമാന കാലത്തെ മുസ്ലിം ജീവിതം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് ഖമറുദ്ദീൻ കുയിലൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിം വിരുദ്ധ നിയമങ്ങൾ ചുട്ടെടുക്കുന്നതിൽ മോദി സർക്കാർ കാണിക്കുന്ന താൽപര്യം വർഗീയമാണ്. പുരാതന മസ്ജിദുകളുടെയും ദർഗകളുടെയും മേൽ അവകാശം ഉന്നയിക്കുന്നത് തികഞ്ഞ ഫാഷിസമാണ്.
ആർക്കിയോളജിക്കൽ സർവേ നടത്തി ബോധപൂർവം കലാപം സൃഷ്ടിക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പേര് പറഞ്ഞ് കേരളത്തിലെ മുസ്ലിം സമൂഹത്തിനുമേൽ തീവ്രവാദ ചാപ്പ കുത്താനുള്ള സി.പി.എമ്മിന്റെ നീക്കം അപകടകരമാണ്. ഭൂരിപക്ഷ സമൂഹത്തെ കൂടെ നിർത്താൻ നിരന്തരം മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ഇടത് നേതാക്കൾ അതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഉസ്മാൻ താമരത്ത് ആവശ്യപ്പെട്ടു.
ചന്ദ്രിക കാമ്പയിൻ അഷ്റഫ് മണ്ണിലിനെ ചേർത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, അസീസ് വെങ്കിട്ട, ഷാഫി തുവ്വൂർ, ഷമീർ പറമ്പത്ത്, പി.സി. അലി വയനാട്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സഫീർ തിരൂർ, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, വൈസ് പ്രസിഡൻറ് മജീദ് മണ്ണാർമല, യൂനുസ് സലിം താഴെക്കോട്, നാസർ മംഗലത്ത് എന്നിവർ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ഹംസ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ്, ജാഫർ താഴെക്കോട്, ഹുസൈൻ ഏലംകുളം, ഷൗക്കത്ത് ബാലയിൽ, ഹാരിസ് മൗലവി അമ്മിനിക്കാട്, നസീർ വളപുരം, ശരീഫ് തൂത, ഫൈസൽ മണ്ണാർമല, ഷാജി മേലാറ്റൂർ, ബഷീർ കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ബുശൈർ താഴെക്കോട് സ്വാഗതവും ട്രഷറർ ഷിഹാബ് മണ്ണാർമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.