അൽഅഹ്സ: ശമ്പളം കിട്ടാതെയും നിയമക്കുരുക്കുകൾ മൂലവും ദുരിതത്തിലായ മലയാളി യുവാവ് ആറു മാസം നീണ്ട നിയമപോരാട്ടങ്ങൾ വിജയിച്ച് നാട്ടിലേക്ക് മടങ്ങി. കന്യാകുമാരി സ്വദേശിയായ ബിനീഷിനാണ് നവയുഗം സാംസ്കാരികവേദി അൽഅഹ്സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം തുണയായത്. രണ്ടു വർഷം മുമ്പാണ് അൽഅഹ്സയിലെ ഒരു ജ്യൂസ് കടയിൽ ബിനീഷ് ജോലിക്ക് എത്തിയത്. എന്നാൽ ശരിയായ താമസസൗകര്യമോ, ഭക്ഷണമോ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോ ലഭിച്ചില്ല. ജോലി ഭാരവും കൂടുതലായിരുന്നു.
പലപ്പോഴും 12 മണിക്കൂറിലേറെ സമയം ജോലി ചെയ്യേണ്ടി വന്നു. ശമ്പളമാണെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ ഒരിക്കലേ ലഭിച്ചിരിന്നുള്ളു. അഞ്ചു മാസത്തിലധികം ശമ്പളം കുടിശികയായി. ശമ്പളം ലഭിക്കാതെ ജോലിക്കില്ലെന്ന് സ്പോൺസറെ അറിയിച്ചു. എന്നാൽ തെൻറ വാഹനം അപകടത്തിൽപ്പെടുത്തി ഏഴായിരം റിയാലിെൻറ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പറഞ്ഞ് യുവാവിന് സ്പോൺസർ ശമ്പളം നിഷേധിച്ചു. ആ പണം മുഴുവൻ പിടിക്കാതെ ശമ്പളം തരില്ല എന്നായിരുന്നു നിലപാട്. ദുരിതത്തിലായ ബിനീഷ് സാമൂഹിക പ്രവർത്തകരായ അബ്ദുല്ലത്തീഫിെൻറയും മണി മാർത്താണ്ഡത്തിെൻറയും സഹായത്തോടെ ലേബർ കോടതിയിൽ പരാതി കൊടുത്തു.
ഇതിൽ പ്രകോപിതനായ സ്പോൺസർ ഓഫീസിലെ 5,000 രൂപയും പാസ്പ്പോർട്ടും ബിനീഷ് മോഷ്ടിച്ചു എന്നാരോപിച്ചു പൊലീസിൽ പരാതി നൽകി. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അബ്ദുല്ലത്തീഫിെൻറ ജാമ്യത്തിൽ പുറത്തിറക്കി. വിവിധ കോടതികളിലായി ആറുമാസത്തോളം നിയമയുദ്ധം നടത്തി.
മോഷ്ടിച്ചതും വാഹനത്തിെൻറ നഷ്ടപരിഹാരവും ഉൾപ്പെടെ 17,000 റിയാൽ കിട്ടാനുണ്ടെന്നാണ് സ്പോൺസർ വാദിച്ചത്. ഒടുവിൽ ഗവർണറേറ്റിലെത്തിയ കേസിെൻറ വാദം പൂർത്തിയായപ്പോൾ സത്യം മനസിലാക്കിയ അമീർ കോടതിക്ക് പുറത്തു ഒത്തുതീർപ്പ് ഉണ്ടാക്കാൻ സ്പോൺസറോട് ആവശ്യപ്പെട്ടു. അതോടെ ഒത്തുതീർപ്പിന് തയ്യാറാവുകയും ഫൈനൽ എക്സിറ്റും വിമാനടിക്കറ്റും ഒരു മാസത്തെ ശമ്പളവും നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.