Posted On
date_range Updated On
date_range ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: ബീഹാർ സിവാൻ സ്വദേശി ആമിർ ഹംസ (56) ജുബൈലിൽ മരിച്ചു. വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ശംസുദ്ധീൻ, മാതാവ്: ബിൻതുൽ നസഹ, ഭാര്യ: ജഹ ആര, മക്കൾ: ഫലഖ്, ഉമൈർ, വഖാർ, ഉസ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി കമ്മ്യൂണിറ്റി വിഭാഗം വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.